ബെംഗളൂരുവില്‍ പന്തളം സ്വദേശിനി കുത്തേറ്റു മരിച്ചു; കൊല്ലം സ്വദേശി അറസ്റ്റില്‍

ബെംഗളൂരുവില്‍ പന്തളം സ്വദേശിനി കുത്തേറ്റു മരിച്ചു; കൊല്ലം സ്വദേശി അറസ്റ്റില്‍

ബെംഗളൂരു: പന്തളം കുരമ്പാല സ്വദേശിനിയായ 22 കാരി ബാംഗളൂരില്‍ കുത്തേറ്റു മരിച്ചു. കുരമ്പാല ആതിരമല ശിവഗംഗയില്‍ അനില്‍കുമാറിന്റെയും ബിന്ദുവിന്റെയും മകളായ ഗംഗ.യാണ് കുത്തേറ്രഉ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി ഗോകുല്‍ കൃഷ്ണനെ കോട്ടണ്‍പേട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടണ്‍പേട്ടില്‍ മസ്താന്‍ ദര്‍ഗയ്ക്കു സമീപം ഒ.ടി.സി. റോഡിലെ റീജന്‍സി ലോഡ്ജിലായിരുന്നു സംഭവം. നഴ്‌സിങ് കോഴ്സ് പൂര്‍ത്തിയാക്കിയ ഗംഗ ജോലി തേടിയാണ് ബെംഗളൂരുവിലെത്തിയത്. ബി.എസ്സി. നഴ്‌സിങ് ബിരുദധാരിയാണ് ഗോകുല്‍ കൃഷ്ണന്‍.

സംഭവത്തിനു മുമ്പ് ഗോകുല്‍ കൃഷ്ണന്‍ കത്തി വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. കോട്ടണ്‍പേട്ട് പൊലീസ് ലോഡ്ജിലെത്തി പരിശോധന നടത്തി. കൊലപാതകത്തിലേക്കു നയിച്ച കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

Woman from Pandalam stabbed to death in Bengaluru; man from Kollam arrested

Share Email
Top