പ്രസന്നന് പിള്ള
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഡിസംബര്‍ 4 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു (ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 7:00 മണിക്ക്) സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990
Meeting ID: 814 7525 9178)
ഡിസംബര്‍ മാസ സാഹിത്യവേദിയില്‍ പ്രൊഫ. സുജാത സംക്രാന്തിയാണ് അവതാരക. പ്രശസ്ത ഭാഷാശാസ്ത്രജ്ഞനും പണ്ഡിതനുമായ ഡോ. ഗോദവര്‍മ്മയുടെയും സാവിത്രിയുടെയും മകളായി മാവേലിക്കരയില്‍ ജനിച്ചു. കേരളപാണിനി എന്നറിയപ്പെടുന്ന എ. ആര്. രാജരാജവര്‍മ്മയുടെ കൊച്ചുമകള്‍. ഡല്‍ഹി സര്‍വകലാശാലയില്‍നിന്നും വിരമിച്ച പ്രൊഫസറായ സുജാത സംക്രാന്തി രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1998-ലെ മികച്ച ചെറുകഥയ്ക്കുള്ള പ്രശസ്തമായ കോമണ്‍വെല്‍ത്ത് പുരസ്കാരം അവര്‍ നേടി. തുടര്‍ന്ന് ‘ദി വാര്‍പ്പ് ആന്‍ഡ് ദി വെഫ്റ്റ് ആന്‍ഡ് അദര്‍ സ്റ്റോറീസ്’ എന്ന പേരില്‍ ആദ്യ ചെറുകഥാസമാഹാരം 2001-ല്‍ പ്രസിദ്ധീകരിച്ചു. 2011-ല്‍ ‘ഇന്‍ ദി ഷാഡോ ഓഫ് ലെജന്‍ഡ്സ്’ എന്ന ആദ്യ നോവലും പ്രസിദ്ധപ്പെടുത്തി. പല ചെറുകഥകളും ഇന്ത്യയിലും വിദേശത്തുമുള്ള ആന്തോളജികളില്‍ ഇടം പിടിച്ചിട്ടുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധി – ചാറ്റ് ജി.പി.ടി തുടങ്ങിയ സാങ്കേതിക വിദ്യകള്‍ മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളേയും സ്വാധീനിച്ചുകൊണ്ടും ആക്രമിച്ചുകൊണ്ടും ഇരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. കവിതകള്‍, കഥകള്‍, നോവലുകള്‍, ചിത്രങ്ങള്‍ ഇവയൊക്കെ ചടക്കാന് നിഷ്പ്രയാസം നിമിഷങ്ങള്‍ക്കുള്ളില്‍ നിര്‍മ്മിതബുദ്ധിക്ക് സാധിക്കുന്നുണ്ട്. ഇത് മനുഷ്യന്റെ ക്രീയേറ്റീവിറ്റിയുടേയും ഭാവനകളുടെയും അതിരുകള്‍ അനുനിമിഷം മാറ്റിക്കൊണ്ടിരിക്കുന്നു. പക്ഷെ ഇവിടെ ഒരു നിര്‍ണായക പ്രശ്നം ഉയരുന്നു. ഭാഷയുടെ ശൈലികള്‍ അനുകരിക്കാനും മെച്ചപ്പെടുത്താനും നിര്‍മ്മിത ബുദ്ധിക്ക് ഒരു പക്ഷേ സാധിച്ചേക്കാം. എന്നാല്‍ സാഹിത്യത്തിന് അനശ്വരമായ പ്രസക്തി നല്കുന്ന ജീവിതാനുഭവങ്ങളും മനുഷ്യവികാരങ്ങളുടെ ആഴവും വ്യാപ്തിയും എ ഐ ക്ക് പകര്‍ത്താന്‍ സാധിക്കുമോ? ഇംഗ്ലീഷ്, മലയാളം, ഹിന്ദി മുതലായ വിവിധ ഭാഷകളില്‍ എഴുതിയിട്ടുള്ള നിത്യഹരിതമായ ക്ലാസിക്കുകള്‍ നിര്‍മിതബുദ്ധിക്ക് രചിക്കാന്‍ കഴിയുമോ? എഴുത്തുകാരേയും വായനക്കാരേയും വിമര്‍ശകരേയും വിഷമിപ്പിക്കുന്ന ഈ സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ സാഹിത്യവേദി അംഗങ്ങളോടൊപ്പം ചര്‍ച്ച ചെയ്യുന്നതാണ്.
നവംബര്‍ മാസ സാഹിത്യവേദിയില്‍ ജ്ഞാനപീഠം പുരസ്കാര ജേതാവും ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന ഖണ്ഡകാവ്യത്തിലൂടെ മലയാളകവിതയില്‍ ആധുനികതയുടെ വിത്ത് പാകുകയും ചെയ്ത മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ അദ്ദേഹത്തിന്റെ മകനും പ്രശസ്ത ചിത്രകാരനുമായ വാസുദേവന്‍ അക്കിത്തം സാഹിത്യവേദി അംഗങ്ങളോടൊത്തു പങ്കു വച്ചു. മഹാകവി അക്കിത്തത്തിന്റെ മറ്റു കുടുംബാംഗങ്ങളും ഈ കൂട്ടായ്മയില്‍ പങ്കെടുത്ത് ഓര്‍മ്മകള്‍ അയവിറക്കുകയും കവിതകള്‍ ആലപിക്കുകയും ചെയ്തു. മഹാകവിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വര്‍ഷം ഇത്തരത്തില്‍ ഒരു സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ സാഹിത്യവേദി അംഗങ്ങള്‍ മഹാകവിയുടെ കുടുംബത്തോടുള്ള ആദരവും നന്ദിയും പ്രകാശിപ്പിച്ചു.
എല്ലാ സാഹിത്യ സ്നേഹികളേയും ഡിസംബര്‍ മാസ സാഹിത്യവേദിയിലേക്കു സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പ്രൊഫ. സുജാത സംക്രാന്തി +91 77 103 83866
പ്രസന്നന് പിള്ള 630 935 2990
ജോണ്‍ ഇലക്കാട് 773 282 4955
On December 4, the Literary Forum will discuss the relevance and future of literature in the age of artificial intelligence.
















