pulimoottil

യുക്രയിന്‍ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയിലെ എണ്ണശുദ്ധീകരണശാലയില്‍ തീപിടിത്തം: രണ്ട് പേര്‍ മരിച്ചു

യുക്രയിന്‍ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയിലെ എണ്ണശുദ്ധീകരണശാലയില്‍ തീപിടിത്തം: രണ്ട് പേര്‍ മരിച്ചു

കീവ്: റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ യുക്രൈന്‍ നടത്തിയ ഡ്രോണ്‍ആക്രമണത്തില്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക തീ പിടിച്ചു. രണ്ടു പേര്‍ മരിച്ചു. തെക്കന്‍ റഷ്യയിലെ പ്രധാന എണ്ണശുദ്ധീകരണശാലയിലാണ് ദീര്‍ഘദൂര ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കുറഞ്ഞത് രണ്ട് പേര്‍ കൊല്ലപ്പെട്ടതായും റഷ്യന്‍ അധികൃതര്‍ അറിയിച്ചു. രാജ്യം ദുഷ്‌കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ സമ്മതിച്ചു.

റഷ്യയുടെ സൈനിക വ്യവസായ കേന്ദ്രങ്ങളും ഊര്‍ജ സൗകര്യങ്ങളും ലക്ഷ്യമിട്ട് യുക്രൈന്‍ സമീപ മാസങ്ങളില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന യുദ്ധത്തിന് റഷ്യയ്ക്ക് ലഭിക്കുന്ന സാമ്പത്തിക വരുമാനം കുറയ്ക്കുകയും യുദ്ധത്തിന്റെ പ്രത്യാഘാതം റഷ്യന്‍ ജനങ്ങള്‍ക്കും അനുഭവപ്പെടുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഈ ആക്രമണങ്ങള്‍ റഷ്യയുടെ ഇന്ധന വിതരണത്തെയും സൈനിക സാമഗ്രികളുടെ നീക്കത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് പാശ്ചാത്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഇത് യുദ്ധഭൂമിയില്‍ റഷ്യയുടെ മുന്നേറ്റത്തെ മന്ദഗതിയിലാക്കുകയും ചര്‍ച്ചാമേശയിലേക്ക് വരാന്‍ ക്രെംലിനെ സമ്മര്‍ദത്തിലാക്കുകയും ചെയ്തതായും അവര്‍ പറയുന്നു.

‘റഷ്യയിലെ രണ്ട് എണ്ണശുദ്ധീകരണശാലകളെയാണ് ദീര്‍ഘദൂര ഉപരോധം’ ലക്ഷ്യമിട്ടതെന്നും ഓരോ ആക്രമണവും റഷ്യന്‍ യുദ്ധയന്ത്രത്തിന് കരുത്തേകുന്ന വിഭവങ്ങള്‍ കുറയ്ക്കുകയും സമാധാനത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പാകുകയും ചെയ്യുന്നതായും പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ടെലഗ്രാമില്‍ കുറിച്ചു.

Fire at Russian oil refinery in Ukraine drone attack: Two dead

Share Email
Top