അനാഥരായ അമ്മമാര്‍ക്കും അവരുടെ കുട്ടികള്‍ക്കും അഭയകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹതീരം ഓര്‍ഫനേജിന് സാമ്പത്തിക സഹായം നല്‍കി ഫോമാ വെസ്റ്റേണ്‍ റീജിയന്‍. റീജിയണ്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് സഹായധനം നല്‍കിയത്.

സമൂഹത്തില്‍ ഒറ്റപ്പെടലും ദുരിതവും നേരിടുന്ന അമ്മമാര്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതമായ താമസം, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ ഉറപ്പുവരുത്തുന്ന സ്‌നേഹതീരം ഓര്‍ഫനേജ് വര്‍ഷങ്ങളായി ജീവകാരുണ്യരംഗത്ത് ശ്രദ്ധേയമായ സേവനമാണ് നടത്തിവരുന്നത്. അമ്മമാരുടെ പുനരധിവാസത്തിനും കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്കും പ്രാധാന്യം നല്‍കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഫോമാ വെസ്റ്റേണ്‍ റീജിയന്‍, അശരണര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും കൈത്താങ്ങാകുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ആര്‍.വി.പി ജോണ്‍സണ്‍ ജോസഫ് അറിയിച്ചു.




സ്‌നേഹതീരം ഓര്‍ഫനേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സാമ്പത്തിക സഹായം കൂടുതല്‍ കരുത്തേകുമെന്നും അവിടെ കഴിയുന്ന അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റോസെലിന്‍ പറഞ്ഞു.
FOMAA Western Region extends a helping hand to the destitute















