മാസങ്ങള്‍ക്ക് ശേഷം ഹോര്‍മൂസ് കടലിടുക്കിലൂടെ ഫ്രഞ്ച് ടാങ്കര്‍ കപ്പല്‍ കടന്നുപോയി: ദ്രവീകൃത പ്രകൃതി വാതകവുമായി ഹോര്‍മൂസ് കടന്നത് മ്രായിഖ് എന്ന കപ്പല്‍

മാസങ്ങള്‍ക്ക് ശേഷം ഹോര്‍മൂസ് കടലിടുക്കിലൂടെ ഫ്രഞ്ച് ടാങ്കര്‍ കപ്പല്‍ കടന്നുപോയി: ദ്രവീകൃത പ്രകൃതി വാതകവുമായി ഹോര്‍മൂസ് കടന്നത് മ്രായിഖ് എന്ന കപ്പല്‍

ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിച്ച് മൂന്നു മാസത്തോളം ഫ്രാന്‍സിന്റെ ഒരു ചരക്കു കപ്പല്‍ പോലും ഹോര്‍മൂസ് കടലിടുക്കുവഴി ഗഗാതഗതം നടത്തിയിരുന്നില്ല. എന്നാല്‍ സമാധാര കരാറായതായി അമേരിക്കയും ഇറാനും പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായി കഴിഞ്ഞ ദിവസം ഫ്രഞ്ച് പതാക വഹിച്ച ഒരു എല്‍എന്‍ജി ടാങ്കര്‍ ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോയി. ദ്രവീകൃത പ്രകൃതി വാതകവുമായുള്ള ടാങ്കര്‍ വ്യാഴാഴ്ച്ച പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും കടലിടുക്കു വഴി പുറത്തു കടന്നതായി കപ്പല്‍ഗതാഗത നിരീക്ഷണ പ്ലാറ്റ്‌ഫോം അറിയിച്ചു. മ്രായിഖ് എന്ന പേരിലുളള എല്‍എന്‍ജി കപ്പലാണ് സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ആദ്യമായി ഈ കടലിടുക്കിലൂടെ കടന്നു പോകുന്ന ്ര്രഫഞ്ച് കപ്പല്‍,

കപ്പല്‍ ഖത്തറിലെ റാസ് ലാഫാനില്‍ നിന്ന് 76,535 ടണ്‍ ദ്രവീകൃത പ്രകൃതി വാതകവുമായി .പാകിസ്ഥാനിലെ പോര്‍ട്ട് ഖാസിമിലേക്കാണ് പോകുന്നത്. മറൈന്‍ ട്രാഫിക് റിപ്പോര്‍ട്ട് അനുസരിച്ച് കപ്പല്‍ ബുധനാഴ്ച രാത്രി ഏകദേശം എട്ടോടെയാണ് യാത്ര ആരംഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കാമെന്ന് ഇറാന്‍ സമ്മതിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചത അതേ സമയത്തായിരുന്നു ഇത്.

വ്യാഴാഴ്ച ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ഗതാഗതം വീണ്ടും സജീവമായതായും ഇരുദിശകളിലുമായി നിരവധി കപ്പലുകള്‍ കടലിടുക്ക് വഴി സഞ്ചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

GMT സമയം രാവിലെ 10:30-ഓടെ തന്നെ ആറ് യാത്രാകപ്പലുകള്‍ ഇതുവഴി കടന്നുപോയി ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ നിര്‍ണായക കേന്ദ്രമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ ആദ്യ സൂചനയായാണ് മ്രായിഖ് കപ്പലിന്റെ യാത്ര വിലയിരുത്തപ്പെടുന്നത്.ഇതോടെ ആഗോള ഊര്‍ജ വിപണികളിലെ അനിശ്ചിതത്വം കുറയുകയും എണ്ണ, പ്രകൃതി വാതക വിതരണ ശൃംഖലകള്‍ സാധാരണ നിലയിലേക്ക് മടങ്ങാനുള്ള സാധ്യത.

French tanker passes through Strait of Hormuz after months: Mraikh, carrying liquefied natural gas, passes through Hormuz

Share Email
Top