ഹൂസ്റ്റണ്‍: തൃശ്ശൂര്‍ പൂരത്തിന്റെ മഹിമയും ആചാര വൈഭവവും കലാ സമ്പന്നതയും അമേരിക്കന്‍ മണ്ണില്‍ അതേ പ്രൗഢിയോടെപുനരാവിഷ്‌കരിച്ച പൂരപ്പറമ്പിലെ ഹൂസ്റ്റണ്‍ പൂരം മലയാളി സമൂഹത്തിന് മറക്കാനാവാത്ത അനുഭവമായി മാറി. ഏകദേശം 1500-ഓളം ആളുകളുടെ പങ്കാളിത്തത്തോടെ നടന്ന ആഘോഷം ഹൂസ്റ്റണിലെഏറ്റവും വലിയ സാംസ്‌കാരിക പരിപാടികളിലൊന്നായിശ്രദ്ധേയമായി.
എല്ലാ കലാകാരന്മാരും സംഘടനാ ഭാരവാഹികളും പൂരം പ്രേമികളും അണിനിരന്ന വര്‍ണാഭമായ ഘോഷയാത്രആഘോഷത്തിന് ആവേശം പകര്‍ന്നു. താളക്രമത്തിലും മേളക്രമത്തിലും വളരെ പ്രശസ്തരായ പല്ലാവൂര്‍ സഹോദന്മാരുടെനേതൃത്ത്വത്തില്‍ ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന ചെണ്ടമേളംകാണികളില്‍ തൃശ്ശൂര്‍ പൂരം നേരിട്ട് അനുഭവിക്കുന്ന പ്രതീതിയാണ്‌സൃഷ്ടിച്ചത്. മുപ്പത് അടി ഉയരത്തില്‍ പ്രത്യേകമായി നിര്‍മ്മിച്ച ശ്രീവടക്കും നാഥ ക്ഷേത്രത്തിന്റെ മാതൃകയും, കുടയും ആലവട്ടവുംവെണ്‍ചാമരവുമായി അണിഞ്ഞൊരുക്കിയ 15 ആനകളുടെ
ദൃശ്യാവിഷ്‌കാരവും ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളായി.
തൃശ്ശൂരില്‍ നിന്ന് പ്രത്യേകമായി എത്തിച്ച കുടകളുംവെണ്‍ചാമരങ്ങളും, ഹൂസ്റ്റണിലെ പൂരം പ്രേമികള്‍ സ്വന്തംകൈകളാല്‍ നിര്‍മ്മിച്ച കാവടിയും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.മെഗാ തിരുവാതിര, വീരനാട്യം, കാവടിയാട്ടം, ഫയര്‍ ഡാന്‍സ്എന്നിവ ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ കലാപരി പാടികളില്‍ നൂറിലധികം കലാകാരന്മാര്‍ പങ്കെടുത്തത് ആഘോഷത്തിന് മാറ്റുകൂട്ടി.
അമേരിക്ക മുഴുവനും പൂരം ആസ്പദമാക്കി സംഘടിപ്പിച്ച ദേശീയചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍വിതരണം ചെയ്തു.
തൃശ്ശൂര്‍ പൂരത്തിന്റെ ഓര്‍മ്മകള്‍ പുതുക്കുന്നതരത്തില്‍ ഒരുക്കിയ 25-ഓളം സ്റ്റാളുകളുള്ള പൂരം എക്‌സിബിഷന്‍വലിയ ജനശ്രദ്ധ നേടി. പൂരം ചരിത്രം അവതരിപ്പിച്ച പ്രത്യേകപ്രദര്‍ശനവും സന്ദര്‍ശകരുടെ പ്രശംസ പിടിച്ചുപറ്റി. തൃശ്ശൂരിന്റെഅഭിമാനങ്ങളായ വ്യവസായ പ്രമുഖന്‍ ജോയ് ആലുക്കാസ്, മിത്രഗ്രൂപ്പ്, മാലിയേക്കല്‍ ഫൗണ്ടേഷന്‍, പ്രശസ്ത ഗായകന്‍ ഫ്രാങ്കോ
എന്നിവരുള്‍പ്പെടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചപത്തോളം പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു.ആകാശം വര്‍ണാഭമാക്കിയകണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ആഘോഷത്തിന്റെ ഉച്ചകോടിയായിമാറി. തുടര്‍ന്ന് ഗായകന്‍ ഫ്രാങ്കോ ഒരുക്കിയ സംഗീത വിരുന്നും
വള്ളാടന്‍ നെവിന്‍ തകര്‍ത്താടിയ ലൈവ് ഡിജെയും കാണികള്‍ക്ക്
ആവേശത്തിന്റെ പുതിയ അനുഭവം സമ്മാനിച്ചു. കലയും കലാകാരനുംജീവിക്കുന്നത് നല്ല ആസ്വാദകരിലൂടെയാണ് എന്നതിന്റെ മികച്ച ഉദാഹരണമാണ്ഹൂസ്റ്റണ്‍ പൂരം 2026ധനിഷ, സാം സുരേന്ദ്രന്‍, ജോണ്‍ ആന്റണി കാട്ടൂകാരന്‍, ജിനോജോണ്‍സ് പള്ളത്ത്, ഡോ. സതീഷ് ചിയ്യാരത്ത് എന്നിവരുടെനേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളുടെ അശ്രാന്ത പരിശ്രമവും സംഘാടന മികവും ആഘോഷത്തിന്റെ വിജയത്തിന്കരുത്തായി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും തൃശ്ശൂര്‍പൂരത്തിന്റെ ആത്മാവും അമേരിക്കന്‍ മലയാളികളുടെ ഹൃദയങ്ങളിലേക്ക് എത്തിച്ച പൂരപ്പറമ്പിലെ ഹൂസ്റ്റണ്‍ പൂരം 2026 പ്രവാസ ലോകത്ത് മലയാളി സംസ്‌കാരത്തിന്റെ ശക്തമായ അടയാളപ്പെടുത്തലായി മാറിയതായി പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടതോടെ യവനിക താണു പൂരപ്പറമ്പില്‍ ആളൊഴിഞ്ഞു.
വാര്‍ത്ത: ശങ്കരന്‍കുട്ടി, ഹൂസ്റ്റന്‍
Houston Pooram Podi Pooram 2026′ hits the heart of Pooram lovers















