ടെഹ്‌റാന്‍; നിങ്ങള്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചാല്‍ നിങ്ങളുടെ രാജ്യം തന്നെ ന്ഷ്ടമാകുമെന്നുളള ട്രംപിന്റെ പരാമര്‍ശത്തിനെതിരേ ഇറാന്‍. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം ഇറാന്‍ ഉപേക്ഷിക്കില്ലെന്നു വ്യക്തമാക്കിയ ഇറാന്‍ പ്രസിഡന്റിന്റെ പരാമര്‍ശത്തിനു പിന്നാലെ ഇറാന്റെ ആണവ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്ന മൊഹമ്മദ് ഖലിബാഫ് അതിശക്തമായാണ് ട്രംപിനെതിരേ പ്രതികരിച്ചത്. ഇറാന്റെ സായുധ് സേന മറുപടി നല്കാന്‍ പൂര്‍ണ സജ്ജമെന്നു അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ ഭീഷണികള്‍ക്ക യാതൊരു ഫലവും ഉണ്ടാവില്ല. ഭീഷണി വിലമതിക്കപ്പെ ട്ടിരുന്നെങ്കില്‍ ഇന്ന് അവര്‍ ഇത്രയും നിരാശയുടെ അവസ്ഥയിലെത്തുമായിരുന്നില്ലെന്നു അവര്‍ സ്വയം ചിന്തിക്കുന്നില്ലേയെന്നും ഖലിബാഫ് ചോദിച്ചു.’അമേരിക്കന്‍ ഭീഷണികളെ ഞങ്ങള്‍ ഗൗരവമായി കാണുന്നില്ല. അവര്‍ അവരുടെ പ്രസ്താവനകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതാണ് നല്ലത്. നമ്മുടെ സായുധ സേന മറ്റൊരു രീതിയില്‍ മറുപടി നല്‍കാന്‍ തയ്യാറാണ്. അവര്‍ എന്ത് പറഞ്ഞാലും, പ്രവര്‍ത്തിക്കുന്നത് ഞങ്ങളായിരിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആണവ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനിടയില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയെന്ന അവകാശവാദം ഉന്നയിച്ച ട്രംപ്, ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത മുന്നറിയിപ്പ് നല്‍കി.നിങ്ങള്‍ക്ക് നിങ്ങളുടെ രാജ്യത്തേക്ക് പോലും തിരിച്ചെത്താന്‍ കഴിയില്ലെന്നു ട്രംപ് പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
”നിങ്ങള്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍, നിങ്ങള്‍ക്ക് രാജ്യം തന്നെ നഷ്ടമാകും,” എന്ന് താന്‍ ഇറാനിയന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ അദ്ദേഹം ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയില്ല.ആവശ്യമെങ്കില്‍ ഞങ്ങള്‍ ആ കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കും. അവര്‍ ഒരു കരാറില്‍ എത്തുന്നില്ലെങ്കില്‍, ഞങ്ങള്‍ അവിടെ ടോള്‍ ഈടാക്കും,- ട്രംപ് പറഞ്ഞു.
എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം ഇറാന്‍ ഉപേക്ഷിക്കില്ലെന്ന പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ പ്രസ്താവനയോട് പ്രതികരിച്ച ട്രംപ്, ”അദ്ദേഹം തന്റെ വാക്കുകള്‍ സൂക്ഷിക്കണം. അദ്ദേഹം നിലപാട് മാറ്റുന്നതാണ് നല്ലത്. അല്ലെങ്കില്‍ രാജ്യത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളും ഞങ്ങള്‍ ഏറ്റെടുക്കും,” എന്ന് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
‘If you close the Strait of Hormuz, you will lose your country,’ Trump tells Iran: Iran says military ready to respond to threats















