ഇറാന് എല്ലാ പിന്തുണയും, വാംഗ് യീയുമായി ചർച്ച നടത്തി വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി; സമാധാന കരാറിൽ ചർച്ചകൾ നടത്തി

ഇറാന് എല്ലാ പിന്തുണയും, വാംഗ് യീയുമായി ചർച്ച നടത്തി വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി; സമാധാന കരാറിൽ ചർച്ചകൾ നടത്തി

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിൽ വെള്ളിയാഴ്ച ഒപ്പുവയ്ക്കാനിരിക്കുന്ന താൽക്കാലിക സമാധാന കരാറിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യീയും തമ്മിൽ ഫോൺ സംഭാഷണം നടത്തി. മേഖലയിലെ യുദ്ധപ്രതിസന്ധി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര നീക്കങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും ഇരുനേതാക്കളും വിശദമായി സംസാരിച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. യുഎസ്-ഇറാൻ ചർച്ചകൾ വിജയിപ്പിക്കുന്നതിനായി ബീജിംഗ് നൽകിയ പിന്തുണയ്ക്കും ധാരണാപത്രത്തോട് കാണിച്ച ആഭിമുഖ്യത്തിനും അബ്ബാസ് അരാഗ്ചി ചൈനയോട് നന്ദി അറിയിച്ചു.

ഇറാനും അമേരിക്കയും തമ്മിലുള്ള പുതിയ ധാരണാപത്രത്തെ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യീ പൂർണ്ണ മനസ്സോടെ സ്വാഗതം ചെയ്തു. പ്രശ്നപരിഹാരങ്ങൾക്കായി ഇറാൻ സ്വീകരിച്ച ഉത്തരവാദിത്തമുള്ള നയതന്ത്ര സമീപനത്തെയും ചർച്ച മുന്നോട്ട് കൊണ്ടുപോകാൻ കാണിച്ച താൽപ്പര്യത്തെയും അദ്ദേഹം പ്രശംസിച്ചു. ഈ ചരിത്രപരമായ കരാർ കൃത്യമായി നടപ്പിലാക്കുന്നതിനും മേഖലയിലെ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനും ചൈനയുടെ ഭാഗത്തുനിന്നുള്ള എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. ഒപ്പം മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള അസ്വാഭാവികതകളും തർക്കങ്ങളും പരിഹരിക്കാൻ ചൈന സജീവമായി ഇടപെടാൻ തയ്യാറാണെന്നും വാംഗ് യീ വ്യക്തമാക്കി.

അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഈ ധാരണാപത്രത്തെ പിന്തുണയ്ക്കേണ്ടതുണ്ടെന്ന് ഇരു നയതന്ത്രജ്ഞരും സംഭാഷണത്തിനിടെ ഊന്നിപ്പറഞ്ഞു. കരാറിലെ വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കപ്പെടുന്നുണ്ടെന്നും അത് കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും ഇരുവിദേശകാര്യമന്ത്രിമാരും സംയുക്തമായി അഭിപ്രായപ്പെട്ടു. ആദ്യ ഘട്ട ചർച്ചകൾ പൂർത്തിയായ സാഹചര്യത്തിൽ, വെള്ളിയാഴ്ച കരാർ ഒപ്പുവെച്ചതിന് ശേഷമുള്ള രണ്ടാമത്തെ ഘട്ടം കൂടുതൽ കഠിനമായിരിക്കുമെന്ന നിരീക്ഷണവും ചർച്ചയിൽ പങ്കുവെക്കപ്പെട്ടു.

Share Email
LATEST excelnclexrn
More Articles
Top