ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ ഹോര്‍മൂസ് കടലിടുക്കിനു പിന്നാലെ ബാബ്-എല്‍-മന്ദേബ് അടയ്ക്കുമെന്ന സൂചനയുമായി ഇറാന്‍

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ ഹോര്‍മൂസ് കടലിടുക്കിനു പിന്നാലെ ബാബ്-എല്‍-മന്ദേബ് അടയ്ക്കുമെന്ന സൂചനയുമായി ഇറാന്‍

ടെഹ്‌റാന്‍: ഇറാനും ഇസ്രയേലും തമ്മില്‍ ഇന്ന് രൂക്ഷമായ വ്യോമാക്രമണം നടക്കുന്നതിനിടെ ഇസ്രയേലിനെതിരേ പുതിയ ഭീഷണിയുമായി ഇറാന്‍. ആഗോള എണ്ണക്കപ്പല്‍ ഗതാഗതത്തിന്റെ 20 ശതമാനവും കടന്നു പോകുന്ന ഹോര്‍മൂസ് കടലിടുക്കു വഴിയുള്ള ഗതാഗത്തന് ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് പോലുള്ള സുപ്രധാന കടല്‍ പാതയായ ബാബ്-എല്‍-മന്ദേബ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവായ അലി വെലായതി ഈ മുന്നറിയിപ്പ് നല്‍കി.

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ ബാബ് എല്‍ മന്ദേബ് അടയ്ക്കുമെന്നും ഇത് പ്രധാന ആഗോള വ്യാപാര പാതകളെ നേരിട്ട് ബാധിച്ചേക്കാമെന്നുമുള്ള സൂചനയാണ് നല്കിയത്. .ഇറാനും ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള മിസൈല്‍ ആക്രമണ പരമ്പര വീണ്ടും അസംസ്‌കൃത എണ്ണ വിലയില്‍ കുതിച്ചുചാട്ടത്തിന് കാരണമായി, ഇത് ലോകമെമ്പാടുമുള്ള ഓഹരി വിപണികളെ പ്രതിസന്ധിയിലാക്കി.

ഇറാനെതിരെ ഇസ്രായേല്‍ ശക്തമായ പ്രതികാര മിസൈല്‍ ആക്രമണം നടത്തി. ഈ ആക്രമണത്തെത്തുടര്‍ന്ന്, ലോകമെമ്പാടും സംഘര്‍ഷം രൂക്ഷമാക്കുന്ന ഒരു മുന്നറിയിപ്പ് ഇറാന്‍ നല്‍കി.. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഇതിനകം തന്നെ വഷളായ എണ്ണ നീക്കം നിലവിലെ ഭീഷിയോടെ കൂടുതല്‍ ഗുരുതരമാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഒറ്റദിവസം കൊണ്ട് അഞ്ചു ശതമാനം ഉയര്‍ന്ന് ബാരലിന് 98 ഡോളറിലെത്തി. അതേസമയം, ഡബ്ല്യുടിഐ ക്രൂഡ് ഓയിലും കുത്തനെ ഉയര്‍ന്നു, ബാരലിന് 95 ഡോളറിലെത്തി. ക്രൂഡ് ഓയില്‍ വിലയിലെ ഈ കുതിച്ചുചാട്ടം വീണ്ടും ആഗോള പണപ്പെരുപ്പ സാധ്യത ഉയര്‍ത്തി. തല്‍ഫലമായി, ജപ്പാന്‍, കൊറിയ മുതല്‍ ഹോങ്കോംഗ് വരെയുള്ള ഓഹരി വിപണികള്‍ തിങ്കളാഴ്ച തകര്‍ന്നു.

Iran warns it will close Bab-el-Mandeb after Strait of Hormuz if Israeli attacks continue

Share Email
Top