Caritas hospital

ഇറാനുമായി സമാധാനക്കരാറുണ്ടാക്കാന്‍ ട്രംപ് പെടാപ്പാടു പെട്ടെന്നു ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനി

ഇറാനുമായി സമാധാനക്കരാറുണ്ടാക്കാന്‍ ട്രംപ് പെടാപ്പാടു പെട്ടെന്നു ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനി

ടെഹ്‌റാന്‍: ഇറാനുമായി സമാധാനക്കരാര്‍ ഉണ്ടാക്കാന്‍ അമേരിക്കന്‍പ്രസിഡന്റ് പെടാപ്പാടുപെട്ടെന്നു ഇറാന്‍ പരമോന്നത നേതാവ് അലി മൊജ്തബ ഖമേനി. ഇതിനായി പലതരത്തിലുളള സമ്മര്‍ദ തന്ത്രങ്ങള്‍ ട്രംപ് പ്രയോഗിച്ചതായും ഇരു രാജ്യങ്ങളും തമ്മില്‍ കരാറുണ്ടാക്കിയതിന്റെ തൊട്ടടുത്ത ദിവസം ഖമേനി വിമര്‍ശനവുമയാി രംഗത്തെത്തി.കരാര്‍ ഒപ്പിടുന്നതിനായി അമേരിക്കന്‍ നേതാവ് അങ്ങേയറ്റം ‘വെപ്രാളപ്പെട്ടിരുന്നുവെന്നും’ ഇതിനായി എല്ലാത്തരം സമ്മര്‍ദ്ദ തന്ത്രങ്ങളും പ്രയോഗിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.താന്‍ തുടക്കത്തില്‍ ഈ കരാറിനെ തത്വത്തില്‍ എതിര്‍ത്തിരുന്നുവെന്ന് മൊജ്തബ ഇറാനിയന്‍ ജനതയോട് വ്യക്തമാക്കിയത്.

എന്നാല്‍ ഇറാന്റെയും അവരുടെ സഖ്യകക്ഷികളായ ‘പ്രതിരോധ മുന്നണിയുടെയും’ താല്പര്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളും ഉറപ്പ് നല്‍കിയതിന് ശേഷമാണ് താന്‍ ഇതിന് അനുമതി നല്‍കിയതെന്നും അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു.

ആത്മാര്‍ത്ഥതയോടു കൂടിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ വലിയ ശ്രമങ്ങള്‍ നടത്തിയത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തന്റെ വെപ്രാളം കാരണമാണ് ഇങ്ങനെയൊന്ന് നടപ്പിലാക്കാന്‍ എല്ലാത്തരം സമ്മര്‍ദ്ദ തന്ത്രങ്ങളും പ്രയോഗിച്ചത്,’ അദ്ദേഹം പറഞ്ഞു.

മാസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനും കൂടുതല്‍ വിപുലമായ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നതിനുമായി ജൂണ്‍ 18-നാണ് ട്രംപും പെസെഷ്‌കിയാനും ഔദ്യോഗികമായി കരാറില്‍ ഒപ്പുവെച്ചത്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ഇറാന്റെ പ്രതിനിധി മുഹമ്മദ് ബഖേര്‍ ഖാലിബാഫും ആദ്യം ഒപ്പുവെച്ച രേഖയില്‍ പിന്നീട് ഇരു നേതാക്കളും വെര്‍ച്വലായി ഒപ്പുവെക്കുകയായിരുന്നു.

കരാറുമായി ബന്ധപ്പെട്ട് രാജ്യത്തിനുള്ളില്‍ നടന്ന ആഭ്യന്തര ചര്‍ച്ചകളെക്കുറിച്ചുള്ള അപൂര്‍വ്വമായ വിവരങ്ങളാണ് മൊജ്തബയുടെ രേഖാമൂലമുള്ള പ്രസ്താവനയിലൂടെ പുറത്തുവന്നത്. ഭാവിയില്‍ അമേരിക്ക മുന്നോട്ട് വെക്കുന്ന അമിതമായ ആവശ്യങ്ങളെല്ലാം ടെഹ്റാന്‍ തള്ളിക്കളയുമെന്ന് ഇറാനിയന്‍ പ്രസിഡന്റ് തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.. അമേരിക്കന്‍ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള അമിതമായ ആവശ്യങ്ങള്‍ ഉണ്ടായാല്‍ അവര്‍ അതിന് വഴങ്ങില്ല എന്ന് അദ്ദേഹം വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടെന്നും മൊജ്തബ പറഞ്ഞു.

കരാറിനെ പിന്തുണയ്ക്കുമ്പോഴും, വാഷിംഗ്ടണുമായി ഭാവിയില്‍ നടക്കാനിരിക്കുന്ന നേരിട്ടുള്ള ചര്‍ച്ചകള്‍ അമേരിക്കയുടെ നിലപാടുകളെ അംഗീകരിക്കുന്നതായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.ഖമേനിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തുകൊണ്ട് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി രംഗത്തെത്തി. വാഷിംഗ്ടണുമായി ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ രാജ്യത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇറാന്‍ തങ്ങളുടെ ‘പൂര്‍ണ്ണ ശേഷിയും’ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിദേശകാര്യ മന്ത്രാലയം പരമോന്നത നേതാവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുമെന്നും ചര്‍ച്ചകളുടെ അടുത്ത ഘട്ടത്തില്‍ ഇറാന്റെ അവകാശങ്ങളും അന്തസും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള സമുദ്ര ഉപരോധവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതോ പുറത്തുപോകുന്നതോ ആയ കപ്പലുകളെ അമേരിക്കന്‍ സൈന്യം ഇനി തടയില്ലെന്ന് സെന്റ്‌കോം പ്രസ്താവനയില്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഊര്‍ജ്ജ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇറാനും ആരംഭിച്ചിട്ടുണ്ട്. കപ്പലുകള്‍ക്ക് വേഗത്തിലുള്ള യാത്രാ അനുമതി നല്‍കുമെന്നും കടലിടുക്കിലൂടെ കടന്നുപോകുന്നതിനുള്ള ഫീസ് 60 ദിവസത്തേക്ക് ഒഴിവാക്കുമെന്നും ഇറാനിയന്‍ അധികൃതര്‍ അറിയിച്ചു.

Iran’s Supreme Leader Mojtaba Khamenei suddenly criticized Trump’s efforts to make a peace deal with Iran

Share Email
Top