പശ്ചിമേഷ്യൻ സംഘർഷത്തിൽ വലിയ ആശ്വാസം, ലബനനിലെ ആക്രമണം നിർത്താൻ ഇസ്രായേൽ ആഹ്വാനം ചെയ്തെന്ന് ഇറാൻ മാധ്യമങ്ങൾ; ‘ചർച്ചകൾക്കായി ഇറാൻ സംഘം സ്വിറ്റ്സർലാണ്ടിലേക്ക്’

പശ്ചിമേഷ്യൻ സംഘർഷത്തിൽ വലിയ ആശ്വാസം, ലബനനിലെ ആക്രമണം നിർത്താൻ ഇസ്രായേൽ ആഹ്വാനം ചെയ്തെന്ന് ഇറാൻ മാധ്യമങ്ങൾ; ‘ചർച്ചകൾക്കായി ഇറാൻ സംഘം സ്വിറ്റ്സർലാണ്ടിലേക്ക്’

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ലബനനിൽ ഇസ്രായേൽ നടത്തിവന്ന കനത്ത ആക്രമണങ്ങൾക്ക് അന്ത്യമാകുന്നു. ലബനനിലെ സൈനിക നടപടികൾ അവസാനിപ്പിക്കാൻ ഇസ്രായേൽ ആഹ്വാനം ചെയ്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേലി മാധ്യമമായ ചാനൽ 12 പുറത്തുവിട്ട വിവരങ്ങളെ ഉദ്ധരിച്ചാണ് പശ്ചിമേഷ്യയിൽ വലിയ ആശ്വാസം പകരുന്ന ഈ വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.

വെടിനിർത്തൽ ധാരണകൾ ലംഘിച്ച് ഇസ്രായേൽ ആക്രമണം തുടരുന്നുവെന്ന് ആരോപിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന് ഇന്ന് പ്രഖ്യാപിച്ചിരുന്നു. മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയ ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോൾ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ആക്രമണം നിർത്താനുള്ള നീക്കങ്ങൾ ഉണ്ടാകുന്നത്. ഇസ്രായേലിന്റെ പുതിയ നിലപാട് അന്താരാഷ്ട്ര സമൂഹവും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.

ഇസ്രായേൽ ആക്രമണം നിർത്താൻ ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി അമേരിക്കയുമായി നിർണായക ചർച്ചകൾ നടത്തുന്നതിനായി ഇറാൻ സംഘം സ്വിറ്റ്സർലാണ്ടിലേക്ക് തിരിച്ചു. നേരത്തെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പിന്മാറിയതിനെ തുടർന്ന് ജനീവയിൽ നടക്കാനിരുന്ന ചർച്ചകൾ താല്കാലികമായി റദ്ദാക്കിയിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ സ്വിറ്റ്സർലാണ്ടിൽ വെച്ച് ചർച്ചകൾ പുനരാരംഭിക്കാനാണ് ഇറാന്റെ ഔദ്യോഗിക നീക്കം.

Share Email
Top