pulimoottil

ഇറാനതെരേ തിരിച്ചടിച്ച് ഇസ്രയേല്‍: സൈനീക കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം

ഇറാനതെരേ തിരിച്ചടിച്ച് ഇസ്രയേല്‍: സൈനീക കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം

ടെല്‍ അവീവ്: ഇറാന്‍ ഇസ്രയേലിനു നേരെ ആക്രമണം നടത്തിയതിനു പിന്നാലെ തിരിച്ചടിയുമായി ഇസ്രയേല്‍. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ, പടിഞ്ഞാറന്‍ ഇറാനിലും മധ്യ ഇറാനിലുമുള്ള സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ ഇസ്രായേല്‍ ആക്രമണം നടത്തിയതായി ഐഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചു.സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേനയായ ഐഡിഎഫ് വ്യക്തമാക്കി.

ഇറാന്‍ ഇസ്രായേലിനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് തിരിച്ചടിച്ചതെന്നു പ്രതിരോധ സേന പസ്താവനയില്‍ അറിയിച്ചു.. ഇഭീഷണിയെ പ്രതിരോധിക്കാന്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഐഡിഎഫ് അറിയിച്ചു.

ഇറാന്‍ ഇസ്രായേലിലേക്ക് മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ അറിയിച്ചതിന് മണിക്കൂറുകള്‍ക്കുശേഷം, എണ്ണവിലയില്‍ മൂന്നു ശതമാനം വര്‍ധന ഉണ്ടായി. ആഗോള ബെഞ്ച്മാര്‍ക്ക് എണ്ണവില 95.78 ഡോളറായി ഉയര്‍ന്നു.

Israel retaliates against Iran: Airstrikes on military bases

Share Email
LATEST excelnclexrn
Top