‘ഭൂമി ഇടിഞ്ഞു താഴേക്ക് വീഴുന്നപോലെ തോന്നി’: വെനസ്വേല ഭൂകമ്പ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട അനുഭവം പങ്കുവെച്ച് അമേരിക്കന്‍ വിനോദസഞ്ചാരി ജേസണ്‍ വാങ്

‘ഭൂമി ഇടിഞ്ഞു താഴേക്ക് വീഴുന്നപോലെ തോന്നി’: വെനസ്വേല ഭൂകമ്പ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട അനുഭവം പങ്കുവെച്ച് അമേരിക്കന്‍ വിനോദസഞ്ചാരി ജേസണ്‍ വാങ്

ലണ്ടന്‍: താന്‍ നില്ക്കുന്ന സ്ഥലത്ത് വലിയ പ്രകമ്പനം . ഭൂമി ഇടിഞ്ഞു താഴുന്നപോലെ തോന്നല്‍ വലിയ കുലുക്കം. പിന്നെ ഒന്നും ആലോചിച്ചില്ല .താന്‍ ഇരുന്ന കെട്ടിടത്തില്‍ നിന്നും വെളിയിലേക്ക് ഇറങ്ങിഓടി. വെനസ്വേലയെ നടുക്കിയ ഇരട്ട ശക്തമായ ഭൂചലനങ്ങളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അമേരിക്കന്‍ വിനോദസഞ്ചാരി ജേസണ്‍ വാങിന്റെ വാക്കുകളാണിത്. ആദ്യ ഭൂചലനം ഉണ്ടായപ്പോള്‍ താന്‍ കരാക്കസിന് സമീപമുള്ള എല്‍ അവില ലമുകളില്‍ നിന്നും കേബിള്‍ കാറില്‍ കയറി താഴേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

‘കേബിള്‍ കാറില്‍ കയറാന്‍ പോകുന്നതിനിടെ താന്‍ വീഡിയോ പകര്‍ത്തിത്തുടങ്ങി. പെട്ടെന്ന് മുഴുവന്‍ കെട്ടിടവും വിറയ്ക്കാന്‍ തുടങ്ങി. എന്റെ കാലിനടിയിലെ നിലം കുലുങ്ങുകയായിരുന്നു. നിമിഷങ്ങള്‍ക്കകം എല്ലാവരുംഭീതിയോടെ കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ഓടി. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം ആര്‍ക്കും മനസ്സിലായില്ല. ഏതാനും മിനിറ്റുകള്‍ക്കുശേഷമാണ് വലിയൊരു ഭൂചലനമാണ് ഉണ്ടായതെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത്.. ഭൂചലനത്തില്‍ കടപുഴകി വീണ മരങ്ങള്‍ക്കടിയില്‍ പെടാഞ്ഞത് ഭാഗ്യം കൊണ്ടുമാത്രം. ഇവയ്ക്കിടയിലൂടെ നടന്നാണ് രക്ഷപെട്ടത്. ‘റോഡില്‍ വീണ മരങ്ങള്‍ വെട്ടിമാറ്റി ആളുകള്‍ ഞങ്ങള്‍ക്ക് കടന്നുപോകാന്‍ വഴിയൊരുക്കുകയായിരുന്നു,’ വാങ് പറഞ്ഞു.രാത്രിയോടെ ഒരു വാഹനത്തില്‍ കയറി ഒടുവില്‍ കരാക്കസിലെ ഹോട്ടലിലെത്തി. ഹോട്ടലിലെത്തിയപ്പോഴാണ് ദുരന്തത്തിന്റെ യതാര്‍ഥ വ്യാപ്തി മനസ്സിലായത്

ഹോട്ടലില്‍ തിരിച്ചെത്തി വൈ-ഫൈ ലഭിച്ചതിന് ശേഷമാണ് നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണ് രാജ്യത്തെ ബാധിച്ചതെന്നും, കരാക്കസില്‍ വന്‍ നാശനഷ്ടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിഞ്ഞത്. ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിച്ചതോടെ കുടുംബത്തെയും സുഹൃത്തുക്കളെയും വിളിച്ച് സുരക്ഷിതനാണെന്ന് അറിയിച്ചു,’ അദ്ദേഹം പറഞ്ഞു.വെനസ്വേല ദേശീയ അസംബ്ലി പ്രസിഡന്റ് ജോര്‍ജ് റോഡ്രിഗസ് നല്‍കിയ വിവരമനുസരിച്ച്, ഭൂചലനത്തില്‍ 188 പേര്‍ മരിക്കുകയും 1,520-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

എന്നാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് യുഎസ്ജിഎസ് മുന്നറിയിപ്പ് നല്‍കി. അന്തിമ കണക്ക് പതിനായിരത്തിലധികം മരണങ്ങളിലേക്ക് എത്താനിടയുണ്ടെന്നാണ് വിലയിരുത്തല്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘വലിയ തോതിലുള്ള മരണങ്ങള്‍ ഉണ്ടായിരിക്കാം’ എന്ന് പ്രതികരിച്ചു.അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി യുഎസ് രക്ഷാസംഘങ്ങളെ വെനസ്വേലയിലേക്ക് അയച്ചതായി അറിയിച്ചു.

‘It felt like the earth was falling down’: American tourist Jason Wang shares his experience of narrow escape from Venezuela earthquake

Share Email
LATEST excelnclexrn
More Articles
Top