pulimoottil

ഡാളസിൽ വാഹനാപകടം, മലയാളി ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് മരണപ്പെട്ടു, ഭർത്താവ് പരിക്കുകളോടെ ചികിത്സയിൽ

ഡാളസിൽ വാഹനാപകടം, മലയാളി  ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് മരണപ്പെട്ടു, ഭർത്താവ് പരിക്കുകളോടെ ചികിത്സയിൽ
Share Email

പ്രസാദ് തീയാടിക്കൽ

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയി ൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. എടത്വ പരുത്തിമൂട്ടിൽ വിൽ‌സൺ ഫിലിപ്പ് (മോനച്ചൻ) ഭാര്യയും റാന്നി കോതപുരത്ത് മാത്യു സാറിൻ്റെ മകളുമായ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) (നഴ്‌സിംഗ് എഡ്യൂക്കേറ്റർ വി എ ഹോസ്‌പിറ്റൽ ഡാളസ്) ആണ് മരണപ്പെട്ടത. പ്ലാനോയിലെ West Parker Road–Mission Ridge Road ജംഗ്ഷനിൽ ഉച്ചയ്ക്ക് 2:40ഓടെ ഉണ്ടായ അപകടത്തിലാണ് ദാരുണാന്ത്യം സംഭവിച്ചത്.

ഭർത്താവ് വിൽ‌സൺ ഫിലിപ്പ് നിസ്സാര പരിക്കുകളോടെ ഹോസ്‌പിറ്റൽ പരിചരണത്താലാണ്

മക്കൾ: ബെൻസൺ, ബിൽസൺ, ബ്രിയാന്ന. എല്ലാവരും ഡാളസ്.

പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Contact numbers: 972-352-7489; 214-718-4571

Share Email
LATEST excelnclexrn
More Articles
Top