സജി പുല്ലാട്
ഹൂസ്റ്റണ്‍: ‘രക്ഷയിന്‍ സന്തോഷം’ (J N Music Creations) എന്ന ക്രിസ്തീയ സംഗീത ആല്‍ബം ഹൂസ്റ്റണില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ മാര്‍ത്തോമ്മാ സഭയുടെ റാന്നി- നിലയ്ക്കല്‍ ഭദ്രാസന ബിഷപ്പ് ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത പ്രകാശനം നിര്‍വ്വഹിച്ചു.ഗാന രചന ജോജി സാം ജേക്കബും സംഗീതം സജി പുല്ലാടും നിര്‍വഹിച്ചിരിക്കുന്നു.

വിശ്വാസത്തിന്റെയും രക്ഷയുടെയും ക്രിസ്തുവില്‍ ഉള്ള യഥാര്‍ത്ഥ സന്തോഷത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് അവതരിപ്പിച്ച രക്ഷയിന്‍ സന്തോഷം എന്ന ഗാനത്തിന് എല്ലാവിധമായ അനുഗ്രഹങ്ങളും നേരുന്നു എന്ന് ബിഷപ്പ് ഡോ.ബര്‍ണബാസ് ആശംസിച്ചു.
ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക വികാരി റവ. ജിജോ എം ജേക്കബ്, അസിസ്റ്റന്റ് വികാരി റവ.സോനു വര്‍ഗീസ്, റവ. ഉമ്മന്‍ ശാമുവേല്‍ കൂടാതെ നിസ്സി ജേക്കബ്, ജോര്‍ജ്ജി വര്‍ഗീസ് , ജോസ് ചാക്കോ, തോമസ് ഫിലിപ്പ് (ബാബു), ജോസഫ് വര്‍ഗീസ് (രാജന്‍), മോളി ചിറയില്‍ ,സൂസന്‍ കുര്യന്‍, ലീലാമ്മ ഈപ്പന്‍, ജെയ്‌മോള്‍ മാത്യു, റോജന്‍ ഉമ്മന്‍, റൂബന്‍, റോണന്‍, രവേന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ആധുനിക സംഗീതത്തിന്റെ ഭംഗിയും പരമ്പരാഗത ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആത്മീയതയും സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന ഈ ഗാനം അമേരിക്കയിലും കേരളത്തിലുമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.സജി പുല്ലാടും മകള്‍ ഡോ. ലിന്‍സ ആന്‍ സജിയും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.പശ്ചാത്തല സംഗീതം, എഡിറ്റിംഗ്, മിക്‌സിങ്,റെക്കോര്‍ഡിങ് നിര്‍വഹിച്ചിരിക്കുന്നത് ജോയല്‍ ജോകുട്ടന്‍, കുമ്പനാട് മിക്‌സ് വേവ്‌സ് ഡിജിറ്റല്‍ സ്റ്റുഡിയോ.
സംഗീത ആസ്വാദകര്‍ക്ക് ഒരു പുതിയ അനുഭവം തരുന്ന രക്ഷയിന്‍ സന്തോഷം എന്ന ഗാനം ആരാധനകളിലും കണ്‍വെന്‍ഷനുകളിലും പാടി ആരാധിച്ച് ദൈവീക അനുഗ്രഹം പ്രാപിക്കുവാന്‍ ഗാനം ശ്രവിക്കുന്ന ഏവരെയും സര്‍വ്വശക്തന്‍ സഹായിക്കട്ടെ.
https://youtu.be/kdNK_-AoH6s
Bishop Dr. Barnabas Suffragan Metropolitan released the Christian music album ‘Rakshayin Santhosham’.


















