ന്യൂയോര്‍ക്ക്: ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിംഗ് നടത്തുന്നതിനിടെ വിമാനത്തില്‍ ഡ്രോണ്‍ ഇടിച്ചു. തിങ്കളാഴ്്ച്ച രാവിലെ ഉണ്ടായ സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണ ആരംഭിച്ചു..ലാസ് വെഗാസില്‍ നിന്ന് എത്തിയ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ലാന്‍ഡിങ്ങിന് ശേഷം നടത്തിയ വിശദമായ പരിശോധനയില്‍ വിമാനത്തിന് കേടുപാടുകളോ ഡ്രോണ്‍ ഇടിച്ചതിന്റെ തെളിവുകളോ കണ്ടെത്താനായില്ലെന്ന് ജെറ്റ്ബ്ലൂയും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ജെറ്റ്ബ്ലൂവിന്റെ ഏറ്റവും വലിയ മുന്‍ഗണനയെന്നു അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പൂര്‍ണ സഹകരണം നല്‍കുമെന്നും ജെറ്റ്ബ്ലൂ പ്രസ്താവനയില്‍ പറഞ്ഞു.
വിമാനത്തിന്റെ കോക്പിറ്റിന് മുകളിലുള്ള ഭാഗത്താണ് ഡ്രോണ്‍ ഇടിച്ചതെന്നും, അന്ന് വിമാനം ഏകദേശം 3,000 അടി ഉയരത്തിലായിരുന്നുവെന്നും പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (ATC) ആശയവിനിമയത്തിന്റെ ഓഡിയോ പിന്നീട് പുറത്തുവന്നു.
ന്യൂയോര്‍ക്ക് മേഖലയിലേക്കുള്ള അസാള്‍ട്ട വേപോയിന്റിലേക്ക് തിരിഞ്ഞെത്തുന്നതിനിടെ വിമാനത്തില്‍ ഒരു ഡ്രോണ്‍ ഇടിച്ചെന്നു് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറോട് പറഞ്ഞു.
അതേസമയം, അടിയന്തര സഹായം ആവശ്യമില്ലെന്നും വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയുമെന്നും പൈലറ്റ് അറിയിച്ചു.
JetBlue flight lands safely at JFK airport after pilot reports drone hit
















