ഡാളസ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ കെ സി ബി സി പ്രസിഡന്റും കോഴിക്കോട് അതിരൂപതാദ്ധ്യക്ഷനുമായ റവ.ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ന് പ്രൗഢോജ്വലമായ സ്വീകരണം നല്‍കി. ഇടവകയിലെ പിതൃദിനത്തോട് അനുബദ്ധിച്ച് കൃതജ്ഞതാബലി അര്‍പ്പിച്ച് സന്ദേശം നല്‍കി.
തുടര്‍ന്ന് നടന്ന പിതൃദിനാഘോഷത്തില്‍ മുഖ്യാധിതിയായി പിതാവ് പങ്കെടുത്തു. വിവിധ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കുകയും പിതൃദിനത്തോട് അനുബദ്ധിച്ച് നടന്ന ആദരിക്കല്‍ കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. സ്വീകരണത്തിന് കൈക്കാരന്‍മാരായ റ്റെറി വാളാച്ചേറില്‍, ബിനോ പുല്ലുകാട്ട്, റെനി പഴയിടത്ത്, ജയിംസ് കൊല്ലമാരുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ സി ബി സി പ്രസിഡന്റും കോഴിക്കോട് അതിരൂപതാദ്ധ്യക്ഷനുമായി ശുശ്രൂഷ ഏറ്റെടുത്തതിന് ശേഷം ആദ്യമായി അമ്മേരിക്കയില്‍ ഡാളസ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ആദ്യ സന്ദര്‍ശനത്തിനായി തിരഞ്ഞെടുത്തതിന്റെ സന്തോഷം വികാരി ഫാ. ബിന്‍സ് ചേത്തലില്‍ പങ്കുവെച്ചു.
KCBC President Archbishop Dr. Varghese Chakkalayakkal receives a grand welcome at Dallas Parish
വാര്‍ത്ത: ജോക്കുട്ടി മേലേടത്ത് (പി ആര്‍ ഒ )















