pulimoottil

കോട്ടയം സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ഥിനി തൃശൂരില്‍ കോളജ് ഹോസ്റ്റലില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

കോട്ടയം സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ഥിനി തൃശൂരില്‍ കോളജ് ഹോസ്റ്റലില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

തൃശൂര്‍: കോട്ടയം സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ഥിനി തൃശൂരില്‍ കോളജ് ഹോസ്റ്റലില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ സ്നേഹ പൗലോസ് ആണ് മരിച്ചത്. 20 വയസ്സായിരുന്നു.

ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാംനിലയില്‍ നിന്ന് വിദ്യാര്‍ഥിനി താഴേക്ക് ചാടുകായിരുന്നെന്നാണ് വിവരം, ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് വിദ്യാര്‍ഥിനിയുടെ വീട്ടുകാര്‍ തൃശൂരിലേക്ക് തിരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിക്ക് എംബിബിഎസ് കോഴ്സിനോട് താത്പര്യമുണ്ടായിരുന്നില്ലെന്ന് സഹപാഠികള്‍ പറഞ്ഞു.

MBBS student from Kottayam commits suicide by jumping from college hostel in Thrissur

Share Email
LATEST excelnclexrn
Top