pulimoottil

മുന്‍ പാക്ക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങില്‍ പഹല്‍ഗാം ഭീകരാക്രമണ സൂത്രധാരനും

മുന്‍ പാക്ക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങില്‍ പഹല്‍ഗാം ഭീകരാക്രമണ സൂത്രധാരനും

ഇസ്‌ളാമാബാദ്: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഹൈബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങില്‍ പഹല്‍ഗാം ഭീകരാക്രമണ സൂത്രധാരനും. 2025-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍-ഇ-തൊയ്ബ ഡെപ്യൂട്ടി മേധാവിയുമായ സൈഫുള്ള കസൂരി ഉള്‍പ്പെടെയുള്ള ഭീകരര്‍ ചടങ്ങില്‍ പങ്കെടുത്തതാണ് വിവാദമായത്. ശുഹൈബിന്റെ സഹോദരന്‍ ഷാഹിദ് അക്തര്‍ ജൂണ്‍ 24-നാണ് അന്തരിച്ചത്.

ഇന്ത്യയിലെ 26/11 മുംബൈ ആക്രമണം, പഹല്‍ഗാം കൂട്ടക്കൊല എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും മാരകമായ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നിരവധി നേതാക്കള്‍ ഇസ്ലാമാബാദിലെ എച്ച്-8 ഖബര്‍സ്ഥാനില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോകള്‍ വൈറലായിട്ടുണ്ട്. കസൂരിക്ക് പുറമേ, ലഷ്‌കര്‍-ഇ-തൊയ്ബയുടെ രാഷ്ട്രീയ മുന്നണിയായ പാകിസ്ഥാന്‍ മര്‍കാസി മുസ്ലീം ലീഗ് (പിഎംഎംഎല്‍) പ്രസിഡന്റ് ഇനാം ഉര്‍ റഹ്മാനും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദ്, തന്റെ സംഘടനകളായ ജമാഅത്തുദ്ദവ, മില്ലി മുസ്ലിം ലീഗ് എന്നിവയ്ക്കെതിരെയുള്ള അന്താരാഷ്ട്ര-ആഭ്യന്തര നിരോധനങ്ങള്‍ മറികടക്കാനാണ് പിഎംഎംഎല്‍ രൂപീകരിച്ചത്. ഈ പാര്‍ട്ടി 2024-ലെ പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു. കസൂരിയെ പോലുള്ള തീവ്രവാദികള്‍ പരസ്യമായി പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്, ഇന്ത്യ വിരുദ്ധ ശക്തികള്‍ക്ക് പാകിസ്ഥാന്‍ നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയും സംരക്ഷണവും ഒരിക്കല്‍ കൂടി തുറന്നുകാട്ടുന്നു.


Pahalgam terror attack mastermind also attends funeral of former Pakistan cricketer Shoaib Akhtar’s brother

Share Email
LATEST excelnclexrn
Top