pulimoottil

പാക്ക്- അഫ്ഗാന്‍ പോര് രൂക്ഷം: അഫ്ഗാന്‍ അതിര്‍ത്തിയില്‍ വ്യോമാക്രമണം

പാക്ക്- അഫ്ഗാന്‍ പോര് രൂക്ഷം: അഫ്ഗാന്‍ അതിര്‍ത്തിയില്‍ വ്യോമാക്രമണം

ലാഹോര്‍: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമാകുന്നു.
അഫ്ഗാന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി പാകിസ്ഥാന്‍ സുരക്ഷാ സേന അഫ്ഗാന്‍ അതിര്‍ത്തിയില്‍ വ്യോമാക്രമണം ആരംഭിച്ചു. ആക്രമണങ്ങളില്‍ കുറഞ്ഞത് 34 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ‘രാജ്യത്തുടനീളം സായുധ സംഘങ്ങള്‍ നടത്തിയ നിരവധി ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഓപ്പറേഷന്‍ ആരംഭിച്ചചെന്നു ് പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തൗല്ല തരാര്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രവിശ്യകളായ പക്തിയ, കുനാര്‍ എന്നിവിങ്ങളില്‍ പാക്ക് സൈന്യം ആക്രമണം നടത്തിയതായും വ്യക്തമാക്കി.
തെക്കന്‍ തുറമുഖ നഗരമായ കറാച്ചിയിലെ അര്‍ദ്ധസൈനിക വിഭാഗമായ റേഞ്ചേഴ്സിന്റെ പ്രാദേശിക ആസ്ഥാനം ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതിനു ഒരു ദിവസത്തിന് പിന്നാലെയാണ സംഭവം പുറത്തുവന്നത്

ഫെബ്രുവരി മുതല്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയിലെ പോരാട്ടങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനുള്ളില്‍ വ്യോമാക്രമണം നടത്തിയതോടെയാണ് പോരാട്ടം ആരംഭിച്ചത്, ഇത് അഫ്ഗാനിസ്ഥാനെ തിരിച്ചടിക്കാന്‍ പ്രേരിപ്പിച്ചു. അന്താരാഷ്ട്ര മധ്യസ്ഥതയില്‍ നിരവധി റൗണ്ട് സമാധാന ചര്‍ച്ചകള്‍ നടന്നിട്ടും, സ്ഥിരമായ ഒരു വെടിനിര്‍ത്തല്‍ പോലും എത്തിയിട്ടില്ല.

Pak-Afghan war intensifies: Airstrikes on Afghan border

Share Email
Top