ഇറാനു നേരെയുള്ള ആക്രമണത്തില്‍ 170 കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പെന്റഗണ്‍ അന്വേഷണം പൂര്‍ത്തിയായി: റിപ്പോര്‍ട്ട് പുറത്തു വിടുമോ എന്നത് നിര്‍ണായകം

ഇറാനു നേരെയുള്ള ആക്രമണത്തില്‍ 170 കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പെന്റഗണ്‍ അന്വേഷണം പൂര്‍ത്തിയായി: റിപ്പോര്‍ട്ട് പുറത്തു വിടുമോ എന്നത് നിര്‍ണായകം

വാഷിംഗടണ്‍: ഇറാനെതിരേ ഫെബ്രുവരി 28 ന് അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഒരു സ്‌കൂളിലെ 170 കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ പെന്റഗണിന്റെ അന്വേഷണം പൂര്‍ത്തിയായി. എന്നാല്‍ സ്‌കൂള്‍ ആക്രമിക്കാന്‍ ഇടയായത് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം നല്കിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണോ എന്നത് ഉള്‍പ്പെടെ ഏറെ നിര്‍ണായകമായ വിവരങ്ങളാണ് പുറത്തുവരാനുള്ളത്.

എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് പെന്റഗണ്‍ പുറത്തുവിടുമോ എ്ന്ന ചോദ്യവും സജീവമാണ്. ഇറാനിലെ പ്രാഥമിക സ്‌കൂളിന് നേരെയുണ്ടായ അതിശക്തമായ വ്യോമാക്രമണത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം അവസാനഘട്ടത്തിലാണെന്നു ് അന്വേഷണവുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

.അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കാനായി ട്രംപ് ഭരണകൂടം റിപ്പോര്‍ട്ട് രഹസ്യ രേഖയായി പ്രഖ്യാപിക്കുമോ എന്ന ആശങ്ക അമേരിക്കന്‍ കോണ്‍ഗ്രസിലും പെന്റഗണിലും ശക്തമാണെന്നു ഉദ്യോഗസ്ഥര്‍ സൂചന നല്കുന്നു. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (ഇഋചഠഇഛങ) ന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണം പൂര്‍ത്തിയായി. സ്‌കൂല്‍ ആക്രമണത്തെക്കുറിച്ച് പ്രസിഡന്റ് ട്രംപിനോട് ചോദിച്ചപ്പോള്‍ പിഴവുകള്‍ സംഭവിക്കാറുണ്ട്. യുദ്ധം വളരെ ക്രൂരമാണെന്നുമായിരുന്നു മറുപടി. ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും റിപ്പോര്‍ട്ട് വ്യാഴാഴ്ച തന്നെ പുറത്തുവന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്‌നെ സമീപിക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചു.

ഇറാന്‍ യുദ്ധത്തിന്റെ ആദ്യദിനമായ ഫെബ്രുവരി 28-ന് മിനാബ് നഗരത്തിലെ ഷജാരെ തയ്യബെഹ് പ്രാഥമിക സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 170-ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ സൈന്യം സ്‌കൂളിനോട് ചേര്‍ന്ന പ്രദേശത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നുവെന്നും, അമേരിക്കന്‍ മിസൈലാണ് സ്‌കൂളില്‍ പതിച്ചതെന്നാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആക്രമണം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഏകദേശം നാല് മാസത്തോളമാണ് എടുത്തത്.റിപ്പോര്‍ട്ട് രഹസ്യമാക്കി പൊതുജനങ്ങള്‍ക്ക് ലഭിക്കാതിരിക്കുമോ എന്നതാണ് തങ്ങളഉടെ ആശങ്ക.യെന്ന വിമര്‍ശനവുമായി ഡമോക്രാറ്റുകള്‍ രംഗത്തെത്തി.അവര്‍ റിപ്പോര്‍ട്ട് രഹസ്യരേഖയാക്കാന്‍ ശ്രമിക്കുമെന്നു അരിസോണയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ മാര്‍ക്ക് കെല്ലി പറഞ്ഞു:

CENTCOM കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ്‌ലി കൂപ്പര്‍ കഴിഞ്ഞ മാസം അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്പാകെ സത്യവാങ്മൂലം നല്‍കി സംസാരിച്ചപ്പോള്‍ വ്യക്തമാക്കിയത് അന്വേഷണത്തില്‍ 100 ശതമാനം സുതാര്യത ഉണ്ടാവുമെന്നായിരുന്നു. മുന്‍ കാലങ്ങളില്‍ സംഭവിച്ച പല അബദ്ധങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളും പെന്റഗണ്‍ പുറത്തുവിട്ടിട്ടുണ്ട്.യെമനിലെ സ്‌പെഷ്യല്‍ ഫോഴ്‌സ് റെയ്ഡ്, ഇറാഖിലെ ബോംബാക്രമണം (100ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു)അഫ്ഗാനിസ്ഥാനിലെ ആശുപത്രി ആക്രമണം (42 പേര്‍ മരിച്ചു)
അഫ്ഗാനിസ്ഥാനിലെ ഡ്രോണ്‍ ആക്രമണം (10 സാധാരണക്കാര്‍ കൊല്ലപ്പെട്ടു) ഇത്തരത്തില്‍ തെറ്റായ വിവരങ്ങളുടേയോ പഴയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടേയോ അടിസ്ഥാനത്തില്‍ നടത്തിയ സൈനീക നീക്കങ്ങളിലൂടെയുള്ള അബദ്ധങ്ങള്‍ നേരത്തെ പെന്റഗണ്‍ പുറത്തുവിട്ടിട്ടുണ്ട്.

Pentagon investigation into 170 children killed in attack on Iran completes: Will report be released?

Share Email
LATEST excelnclexrn
Top