pulimoottil

പറയുന്നത് ചെയ്യും… ചെയ്യുന്നതേ പറയൂ… അന്നും ഇന്നും എന്നും ഫോമാ അങ്ങനെ തന്നെ…

പറയുന്നത് ചെയ്യും… ചെയ്യുന്നതേ പറയൂ… അന്നും ഇന്നും എന്നും ഫോമാ അങ്ങനെ തന്നെ…

ശാലു പുന്നൂസ്
(ഫോമാ വൈസ് പ്രസിഡന്റ്)

ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമാ സമസ്ത മേഖലകളിലും പകരം വെക്കാനാവാത്ത പ്രവര്‍ത്തന മികവുമായി ജൈത്രയാത്ര തുടര്‍ന്നു. ഫോമാ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ അഭിമാനപൂരിത നിമിഷങ്ങള്‍ ഏറെയാണ്. ഇലക്ഷന്‍ സമയത്ത് പറഞ്ഞ ഓരോ കാര്യങ്ങളും പ്രാവര്‍ത്തികമാക്കി. യുവജനങ്ങളെ ഒന്നിപ്പിച്ച് ഏകദേശം 250 ഓളം യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഫ്‌ളോറിഡയില്‍ മഹത്തായ യുവജന സംഘം നടത്തി. ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി സംഘടിപ്പിച്ച വുമണ്‍ സമ്മിറ്റ് ഏറെ അംഗീകരിക്കപ്പെട്ടു.

നൂറില്‍പരം പ്രവര്‍ത്തനക്ഷമതയുള്ള അംഗസംഘടനകളുടെ സംഘടനയായി ഫോമാ. ഫിലാഡല്‍ഫിയില്‍ വച്ച് നടന്ന മിഡ് ടേം ജനറല്‍ ബോഡി ഫുള്‍ കോറത്തില്‍ നടക്കത്തപ്പെട്ടത് ഇത്തരുണത്തില്‍ സമരണീയമാണ്. 250-ല്‍ പരം അമേരിക്കന്‍ മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ കേരള കണ്‍വന്‍ഷനിലെ ജനപങ്കാളിത്തം 3000-ലേറെയാണ്. കോടിക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കുമരകം കായലിലൂടെ ഉല്ലാസ യാത്ര അങ്ങനെ എന്തെല്ലാം എന്തെല്ലാം…

650- ഓളം വിധവകളായ അമ്മമാരെ പങ്കെടുപ്പിച്ചുകൊണ്ട് അമ്മയോടൊപ്പം പരിപാടി പിറവത്ത് നടന്നു. ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 180 ഓളം ചെറുപ്പക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ചങ്ങനാശേരിയില്‍ കൂട്ടഓട്ടം നടത്തി. പിന്നെ മെഡിക്കല്‍ ക്യാമ്പ്, മെഡിക്കല്‍ കാര്‍ഡുകള്‍, അങ്ങനെ ജന്മനാടിനുവേണ്ടി നിരവധി നിരവധി സ്‌നേഹ സേവനങ്ങള്‍.

ഇനിയും നടത്തപ്പെടാന്‍ പോകുന്ന ഫോമാ കണ്‍വെന്‍ഷന്‍ ചരിത്രമാകും. രജിസ്‌ട്രേഷന്‍ മാത്രം ഏകദേശം 1500 ല്‍ എത്തിനില്‍ക്കുന്നു. അമേരിക്കന്‍ മലയാളികള്‍ക്ക് പ്രായഭേദമാന്യ ഉത്സവ ലഹരിയില്‍ ആസ്വാദ്യകരമായ നാലു ദിനങ്ങള്‍ സമ്മാനിക്കും എന്ന കാര്യത്തില്‍ സംശയമില്ല.അങ്ങനെ പറഞ്ഞതെല്ലാം ചെയ്തു ചെയ്തതു മാത്രം പറഞ്ഞു ഏറെ ചാരിതാശ്വാസത്തോടെ കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.

Promises delivered and only achievable promises made. Yesterday, today, and tomorrow FOMAA remains steadfast. Shalu Punnoose for FOMAA Vice President.

Share Email
LATEST excelnclexrn
More Articles
Top