മിസിസിപ്പി: ഒരു വയസുകാരന്‍ മിസിസിപ്പിയില്‍ പോലീസിന്റെ വെടിയേറ്റു വെടിയേറ്റ് മരിച്ച ദാരുണ സംഭഴത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പോലീസ് അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമില്ലാത കുട്ടിയുചെ ബന്ധുക്കള്‍ സ്വതന്ത്ര പോസ്്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ച വിവരം കുട്ടിയുടെ കുടംബത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട ”മുഴുവന്‍ സത്യവും” പുറത്തുവരണമെന്ന് കുടുംബം ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ 14-നാണ് ദാരുണ സംഭവം നടന്നത്. വാള്‍മാര്‍ട്ട് സ്റ്റോറില്‍ മോഷണം നടന്നെന്ന പരാതിയെ തുടര്‍ന്ന പോലീസ് എത്തുകയായിരുന്നു.സ്റ്റോറില്‍ നിന്ന് ഒരു കുട്ടിയുമായി രണ്ട് മുതിര്‍ന്നവര്‍ രക്ഷപ്പെടുകയും വാഹനത്തില്‍ കയറുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ വാഹനം ഉദ്യോഗസ്ഥര്‍ക്കുനേരെ ഓടിച്ചുവെന്ന് ആരോപിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു. സംഭവത്തില്‍ കുട്ടി കൊല്ലപ്പെടുകയും ഒരു മുതിര്‍ന്നയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവസമയത്ത് ഒരു വയസ്സുകാരനായ കോഹന്‍ വില്ലിയും അവന്റെ അമ്മയും കുടുംബസുഹൃത്തുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.പോലീസ് വെടിവെയ്പില്‍ കോഹന്‍ കൊല്ലപ്പെടുകയും കുടുംബസുഹൃത്തിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷകനായ ബെന്‍ കാമ്പ് പറയുന്നത് പോസ്റ്റ്‌മോര്‍ട്ടത്തിനായി കുടുംബം അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ മാത്രം ആശ്രയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ്,
”ഒരു കുഞ്ഞ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുമ്പോള്‍, തങ്ങള്‍ക്ക് മുഴുവന്‍ സത്യം ലഭിക്കുന്നുണ്ടോ എന്ന് കുടുംബം സംശയിക്കേണ്ട സാഹചര്യമുണ്ടാകരുത്. അതുകൊണ്ടാണ് ഞങ്ങള്‍ സ്വതന്ത്ര പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്,” ക്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
”ഒരു വയസ്സുകാരനായ കോഹന്റെ ശരീരത്തില്‍ വെടിയുണ്ട പ്രവേശിച്ച സ്ഥലവും പുറത്തുപോയ സ്ഥലവും സംബന്ധിച്ച വസ്തുതകള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സി ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍, വെടിവെപ്പിന്റെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ വിവരങ്ങള്‍ ഏറെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച കോഹന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം, ജൂലൈ ഒന്നോടെ സ്വതന്ത്ര പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്രംപ് അറിയിച്ചു.
കോഹന്റെ അമ്മയായ വെല്ലേസിയ വില്ലി സംഭവത്തിനുശേഷം കടുത്ത മാനസിക ആഘാതവുംഅനുഭവിക്കുന്നതായി അദ്ദേഹം പറഞ്ഞു.
”എന്റെ കുഞ്ഞ് ആദ്യമായി ശ്വാസമെടുത്തത് ഞാന്‍ കണ്ടു. അവസാന ശ്വാസമെടുത്തതും ഞാന്‍ കണ്ടു,” അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.”എന്റെ ഏകമകനായ കോഹനെ എന്നില്‍ നിന്ന് കവര്‍ന്നെടുത്ത ആ ഭീകര സംഭവത്തെക്കുറിച്ച് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല,” അവര്‍ കൂട്ടിച്ചേര്‍ത്തു.. കോഹന്റെ പിതാവ് അതീവ ദുഃഖത്തിലായതിനാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ക്രംപ് പറഞ്ഞു.അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സീന്‍ ടിന്‍ഡെല്‍ അന്വേഷണത്തില്‍ പൂര്‍ണ സുതാര്യത ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു.
”ഇത് വളരെ ദാരുണമായ സംഭവമാണ്. മിസിസിപ്പി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ സ്വതന്ത്രമായ അന്വേഷണം നടത്തുമെന്ന് പൊതുജനങ്ങള്‍ വിശ്വസിക്കാം,” ടിന്‍ഡല്‍ പറഞ്ഞു.
അഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ച് കേസ് സംസ്ഥാന അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് സമര്‍പ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വാള്‍മാര്‍ട്ടിലെ സുരക്ഷാ ക്യാമറ ദൃശ്യങ്ങളും ശേഖരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണം തുടരുന്നതിനാല്‍ കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം ബോഡി-ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ടിന്‍ഡല്‍ വ്യക്തമാക്കി. കോഹന്റെ അമ്മയുടെ മൊഴിപ്രകാരം, അവരുടെ കുടുംബസുഹൃത്ത് ഡയപ്പര്‍ മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് പിന്തുടരപ്പെട്ടത്. വാഹനം ഓടിച്ചിരുന്നതും ആ സുഹൃത്തായിരുന്നു. വാഹനത്തില്‍ കുട്ടിയുണ്ടെന്ന് ഉദ്യോഗസ്ഥരെ കാണിക്കാന്‍ താന്‍ കോഹനെ ഉയര്‍ത്തിക്കാട്ടിയെന്നും, പിന്നീട് താഴെയിറക്കിയ ഉടന്‍ ഉദ്യോഗസ്ഥന്‍ മൂന്ന് മുതല്‍ നാല് വെടിയുണ്ടകള്‍ വരെ വെടിവെച്ചുവെന്നാണ് തന്റെ വിശ്വാസമെന്നും അവര്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോഴും നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെന്ന് ക്രംപ് പറഞ്ഞു. എത്ര വെടിയുണ്ടകള്‍ ഉപയോഗിച്ചു, സഞ്ചരിക്കുന്ന വാഹനത്തിന് നേരെ വെടിവെക്കുന്നതിനെക്കുറിച്ചുള്ള പോലീസ് നയം എന്താണ്, വെടിവെച്ച സമയത്ത് ഉദ്യോഗസ്ഥന്‍ എവിടെയായിരുന്നു തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീഡിയോ പുറത്തുവിടൂ. ബോഡി ക്യാം വീഡിയോ പുറത്തുവിടൂ. ഡാഷ് ക്യാം വീഡിയോ പുറത്തുവിടൂ. വാള്‍മാര്‍ട്ട് നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിടൂ. എല്ലാ വീഡിയോയും പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Protests intensify over police shooting of 1-year-old boy in Mississippi: Family demands full truth















