ഖത്തറിലെ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ വൻ സ്ഫോടനത്തിൽ 12 ഇന്ത്യക്കാരും ഒരു പാകിസ്താൻ സ്വദേശിയും കൊല്ലപ്പെട്ടു. മരണപ്പെട്ടവരിൽ കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ഉൾപ്പെടുന്നു. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിൽ 66 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
കഴിഞ്ഞ മാർച്ചിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് തകരാറിലായ പ്ലാന്റിന്റെ പ്രവർത്തനം തൊഴിലാളികൾ പുനരാരംഭിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ദോഹയിലെ ഇന്ത്യൻ എംബസി ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സഹായങ്ങൾക്കുമായി ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+974 5564 7502, +974 5538 4683) ഇമെയിൽ വിലാസവും (cons.doha@mea.gov.in) അടിയന്തരമായി ലഭ്യമാക്കിയിട്ടുണ്ട്.
Qatar Ras Laffan Blast: 12 Indians Including One Keralite Killed; 66 Injured















