കേരളാ തീരത്ത് കണ്ടെയ്‌നര്‍ കപ്പലായ എംഎസ്സി എല്‍-ത്രി മുങ്ങിയതില്‍ കപ്പല്‍ മാനേജ്‌മെന്റിന്‍രെ ഭാഗത്തു നിന്നും വലിയ പിഴവെന്ന് റിപ്പോര്‍ട്ട്

കേരളാ തീരത്ത് കണ്ടെയ്‌നര്‍ കപ്പലായ എംഎസ്സി എല്‍-ത്രി മുങ്ങിയതില്‍ കപ്പല്‍ മാനേജ്‌മെന്റിന്‍രെ ഭാഗത്തു നിന്നും വലിയ പിഴവെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളാ തീരത്ത് കണ്ടെയ്‌നര്‍ കപ്പലായ എംഎസ്്‌സി എല്‍്ത്രി മുങ്ങിയതില്‍ കപ്പല്‍ മാനേ്ജ്‌മെന്റിന്റെ ഭാഗത്തു നിന്നും വലിയ വീഴ്ച്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ട്. .കൃത്യമായ അറ്റകുറ്റപ്പണികള്‍ ഇല്ലാത്തതും  തകരാറിലായ  ഉപകരണങ്ങളും പരിശീലന ത്തിന്റെ അപര്യാപ്തതയും സുരക്ഷാ മേല്‍നോട്ട ത്തിലെ വീഴ്ചകളുമാണ് ദുരന്തത്തിന് കാരണമായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

കപ്പലിലെ ജീവനക്കാര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്കണെമന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോ ടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. അതേസമയം ഇന്നലെ  കോടതി കപ്പലിലെ മൂന്നു ജീവനക്കാര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

1997ല്‍ നിര്‍മിച്ച, ലൈബീരിയന്‍ കപ്പലായ എംഎസ്സി എല്‍സ 3, കഴിഞ്ഞ  മെയ് 25-നാണ് വിഴിഞ്ഞത്തിനും കൊച്ചിക്കും ഇടയില്‍ കേരള തീരത്ത് നിന്ന് ഏകദേശം 38 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയത്. അപകടകരമായ വസ്തു ക്കള്‍ അടങ്ങിയ 13 എണ്ണം ഉള്‍പ്പെടെ 643 കണ്ടെയ്‌നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പല്‍ മുങ്ങിയത് കേരള, തമിഴ്‌നാട് തീരങ്ങളില്‍ വലിയ പരിസ്ഥിതി ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്  മെയ് 24-നാണ് കപ്പല്‍ ആദ്യമായി പ്രതിസന്ധിയിലാകുന്നത്. ബാലാസ്റ്റ് സംവിധാനത്തിലുണ്ടായ തകരാര്‍ മൂലം കപ്പല്‍ ഒരു വശത്തേക്ക് ചരിയാന്‍ തുടങ്ങിയിരുന്നു. യാത്രയ്ക്കിടയില്‍, 12 മണിക്കൂറിനുള്ളില്‍ ഈ ചരിവ് 27 ഡിഗ്രിയായി വര്‍ദ്ധിച്ചു.

ഡെക്കിലുണ്ടായിരുന്ന ചില കണ്ടെയ്‌നറുകള്‍ കടലില്‍ വീഴുകയോ തള്ളിക്കളയുകയോ ചെയ്തു. വൈദ്യുതിയോ ചരിവ് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളോ ഇല്ലാതെ ഏതാണ്ട് 24 മണിക്കൂറോളം സ്ഥിതിഗതികള്‍ വഷളാകുകയും ഒടുവില്‍ കപ്പല്‍ മുങ്ങുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പഴക്കംചെന്ന ഈ കപ്പലിന് ആധുനിക കപ്പലുകളിലുള്ളത് പോലെയുള്ള സുരക്ഷാ മുന്‍കരുതലുകളോ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ബാലാസ്റ്റ് കൈ കാര്യം ചെയ്യുന്ന ഉപകരണങ്ങളുടെ റിപ്പയറുകള്‍ അപര്യാപ്തമായിരുന്നുവെന്നും ദീര്‍ഘകാല മായുള്ള സാങ്കേതിക തകരാറുകള്‍ കപ്പലിനുണ്ടാ യിരുന്നുവെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. മുന്‍കാല പരിശോധനകളില്‍ തകരാറിലാണെന്ന് കണ്ടെത്തിയ പല ഘടകങ്ങളും മാറ്റിസ്ഥാപിച്ചി രുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

Report: Major mistake on the part of the ship management in the sinking of the container ship MSC L-3 off the Kerala coast

Share Email
LATEST excelnclexrn
Top