കൊൽക്കത്ത: എംഎൽഎമാർ വിമതൻമാരായി സൃഷ്ടിച്ച പ്രതിസന്ധിക്കു പിന്നാലെ ത്യണമൂൽ കോൺഗ്രസ് എംപിമാർ കൂട്ടത്തോടെ ബിജെപിയി ലേക്കെന്ന് സൂചന.
മമതാ ബാനർജിക്കു ഇത് വീണ്ടും തിരിച്ചടിയാ കുന്നു. 20 തൃണമൂൽ എംപിമാർ ബിജെപിയുമായി ആഭിമുഖ്യം പുലർത്തുന്നു ണ്ടെന്നും അവർ ബിജെപിയിൽ ചേർന്നേക്കുമെന്ന സൂചനക ളുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ചർച്ചയിൽ പാർട്ടി മാറാനുള്ള താൽപര്യം ഇവർ പ്രകടിപ്പിച്ചെന്നുമാണ് സൂചന.
പാർലമെന്റിന്റെ ഇരു സഭകളിലുമായി തൃണമൂൽ കോൺഗ്രസിന് ആകെ 41 എംപിമാരുണ്ട്. ലോക്സഭയിൽ 28 പേരും രാജ്യസഭയിൽ 13 പേരുമാണുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സ്വന്തം പാർട്ടിയിൽ നിന്നു തന്നെ കലാപത്തെ നേരിടുന്ന മമതാ ബാനർജിക്ക് ഇത് മറ്റൊരു പ്രഹരമായിരിക്കും. പ്രതിപക്ഷ ക്യാമ്പിൽ എംപിമാരുടെ കാര്യത്തിൽ രണ്ടാമത്തെ വലിയ ശക്‌തിയാണ് തൃണമൂൽ. എംപിമാർ പോയാൽ പ്രതിപക്ഷ നിരയിൽ പാർട്ടിയുടെ ശക്തി കുറയാനും ഇത് കാരണമാകും.
നേരത്തെ, പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ തൃണമൂലിന്റെ നിയമസഭാകക്ഷി നേതാവായി സ്പീക്കർ അംഗീകരിച്ചിരുന്നു. തനിക്ക് 58 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ഋതബ്രത ബുധനാഴ്ചയാണ് സ്‌പീക്കർ രഥീന്ദ്ര ബോസിനു കത്തു നൽകി യത്.ഇതിനു പിന്നാലെയാണ് പുതിയ പ്രതിസന്ധി.
Rumor has it that Trinamool Congress MPs are joining BJP en masse















