വിവാദമായ ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള എ. പത്മകുമാറിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാതെ സിപിഎം ഒടുവിൽ സസ്പെൻഷനിൽ ഒതുക്കി. പുറത്താക്കൽ ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികൾ ഉണ്ടാകുമെന്ന സൂചനകൾ ശക്തമായിരുന്നെങ്കിലും, പാർട്ടി നേതൃത്വം സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കടുത്ത നടപടിയുണ്ടായാൽ പാർട്ടിയിലെ പ്രമുഖരുടെ പങ്കും മറ്റ് രഹസ്യങ്ങളും തുറന്നെഴുതിക്കൊണ്ട് ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് പത്മകുമാർ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ഈ ഭീഷണി ഫലം കണ്ടെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം.
അതേസമയം പത്മകുമാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ്. പാർട്ടിയുടെ പ്രതിച്ഛായ നിലനിർത്താൻ ശക്തമായ നടപടിയെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് നിരവധി നേതാക്കൾ യോഗത്തിൽ വാദിച്ചിരുന്നു. എന്നാൽ പത്മകുമാറിന്റെ ഭാഗത്തുനിന്നുള്ള വെളിപ്പെടുത്തൽ ഭീഷണിയെ തുടർന്ന് സെക്രട്ടറിയേറ്റ് സസ്പെൻഷൻ തീരുമാനത്തിലേക്ക് മാറുകയും ഇത് പിന്നീട് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയുമായിരുന്നു.
Sabarimala Gold Scam CPM Suspends Padmakumar Amid Threats to Publish Tell All Autobiography















