കൊളറോഡ: യൂട്ടാ-കൊളറാഡോ അതിര്‍ത്തിയില്‍ അതിശക്തമായി പടരുന്ന സ്‌നൈഡര്‍ കാട്ടുതീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നു അഗ്നി ശമന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു.അമേരിക്കന്‍ വൈല്‍ഡ്ലാന്‍ഡ് ഫയര്‍ സര്‍വീസ് ഞായറാഴ്ച പുലര്‍ച്ചെയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു.
ശനിയാഴ്ച രാവിലെ കിഴക്കന്‍ യൂട്ടായിലെ ഗ്രാന്‍ഡ് കൗണ്ടിയില്‍ പര്‍ന്നു പിടിച്ച തീ പിന്നീട് കൊളറാഡോയിലേക്ക് വ്യാപിച്ചു. അവിടെ മെസ കൗണ്ടിയിലേക്ക് കടന്നതോടെ തീ അതീവ ശക്തമായി. ശനിയാഴ്ച കൊളറാഡോ ഗവര്‍ണര്‍ ജാരെഡ് പോളിസ് കാട്ടുതീയെ തുടര്‍ന്ന് ദുരന്താവസ്ഥ പ്രഖ്യാപിച്ചു.
നിലവില്‍ സ്‌നൈഡര്‍ കാട്ടുതീ ഏകദേശം 28,000 ഏക്കര്‍ പ്രദേശത്തേക്ക് വ്യാപിച്ചിരിക്കുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല ഇതേ തുടര്‍ന്ന് കൊളറാഡോയിലെ മെസ കൗണ്ടിയിലെആളുകള്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്കി. ഞായറാഴ്ച പുലര്‍ച്ചെ ഫോര്‍ കോര്‍ണേഴ്‌സ മേഖലയിലുടനീളം സ്‌നൈഡര്‍ കാട്ടുതീ വ്യാപിച്ചു.
അതേസമയം, യൂട്ടായിലെ പൈയൂട്ട്,ബീവര്‍ കൗണ്ടികളിലെ ‘കോട്ടണ്‍വുഡ് ഫയര്‍’ ഏകദേശം 92,254 ഏക്കറിലേക്ക് വ്യാപിച്ചു. തീ ഇതും ഇതുവരെ നിയന്ത്രണത്തിലായിട്ടില്ല
ജുവാബ് , ടൂവെല്‍ യൂട്ടാകൗണ്ടികളിലെ ഐറണ്‍ ഫയര്‍ഏകദേശം 41,467 ഏക്കര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുകയാണ്. ഇതില്‍ 38 ശതമാനം തീ നിയന്ത്രണവിധേയമായിട്ടുണ്ട്.
ജുവാബ്, ടൂവെല്‍ കൗണ്ടികളിലെ മറ്റൊരു കാട്ടുതീയായ ‘ചെറി ഫയര്‍’ ഏകദേശം 30,766 ഏക്കര്‍ പ്രദേശം ബാധിച്ചിട്ടുണ്ടെങ്കിലും ഇതും ഇതുവരെ നിയന്ത്രണത്തിലായിട്ടില്ല.
Three firefighters died and two were critically injured while attempting to extinguish a wildfire on the Utah-Colorado border.
















