സൗത്ത് കരോലിന: ജിമ്മില്‍ നിന്നും പുറത്തിറങ്ങിയ പരിശീലകയെ കാണാതായി. സംഭവത്തില്‍ വ്യാപക പരിശോധന ആരംഭിച്ചു. എലീന കാതറിന്‍ മോര്‍ എന്ന 39 കാരിയെയാണ് ജിമ്മില്‍ നിന്നും പുറത്തിറങ്ങിയ ശേഷം കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച്ച പ്ലാനെറ്റ് ഫിറ്റ്‌നെസ് ജിമ്മില്‍ നിന്നും പുറത്തേയക്ക് നടന്നു പോകുന്നതാണ് ഏറ്റവും ഒടുവിലായി കണ്ടെത്തിയത്. ഇവരെ കാണാനില്ലന്നെു വെള്ളിയാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തു.
മിസി വില്‍കോസ് എന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ നല്കുന്ന വിവരമനുസരിച്ച് വോള്‍ഫ് ഫിറ്റ്‌നെസ് സെന്ററില്‍ വ്യക്തിഗച പരിശീലകായി ജോലി ചെയ്തുവരികയായിരുന്നു. അവര്‍ സ്ഥിരമായി സന്ദര്‍ശിച്ചിരുന്ന പ്ലാനറ്റ് ഫിറ്റ്‌നസില്‍ വ്യാഴാഴ്ച വൈകുന്നേരം 6:40-ന് എത്തിയിരുന്നതായി പൊലീസ് അറിയിച്ചു. അതിനുശേഷം അവരുമായി യാതൊരു ബന്ധവും ഉണ്ടായിട്ടില്ല.ജിമ്മില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സമീപത്തെലോവ്‌സ് ഹോം ഇംപ്രൂവ്‌മെന്റ് സ്റ്റോറിന് പിന്നിലുള്ള വനപ്രദേശത്തേക്കാണ് എലീന നടന്നുപോയതെന്ന് പൊലീസ് വ്യക്തമാക്കി. അതിനുശേഷം അവര്‍ എവിടേക്കാണ് പോയതെ അറിയില്ല. വെള്ളിയാഴ്ച ഡ്രോണുകള്‍ ഉപയോഗിച്ച് വനമേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. . തിങ്കളാഴ്ചയും പൊലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് വീണ്ടും പരിശോധനയും വിവരശേഖരണവും നടത്തി.
എലീനയ്ക്ക് തവിട്ടുനിറത്തിലുള്ള മുടിയും കണ്ണുകളുമാണ്. അവസാനമായി കാണപ്പെട്ടപ്പോള്‍ ഒലീവ്-പച്ച നിറത്തിലുള്ള സിപ്പ്-അപ്പ് ഹൂഡിയും കറുത്ത സ്‌പോര്‍ട്‌സ് പാന്റ്‌സും ധരിച്ചിരുന്നതായി പൊലീസ് അറിയിച്ചു.സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 803-358-7271 എന്ന നമ്പറിലോ asantoro@lexsc.gov എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.
Trainer missing after leaving gym; extensive search continues















