തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; വിമതനീക്കം നടത്തുന്ന റിതബ്രത ബാനര്‍ജി 59 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് രംഗത്ത്

തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; വിമതനീക്കം നടത്തുന്ന റിതബ്രത ബാനര്‍ജി 59 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് രംഗത്ത്

കൊല്‍ക്കത്ത: മൂന്നു തവണ ബംഗാളിന്റെ ഭരണം കൈയ്യാളിയ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ നിന്നും പുറത്തായതിനു പിന്നാലെ പാര്‍ട്ടി പിളര്‍പ്പിലേക്ക്. ആഭ്യന്തര കലാപം രൂക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസില്‍ 59 എംഎല്‍എമാരുടെ പിന്തുണ തനിക്കാണെന്ന അവകാശവാദവുമായി റിതബ്രത ബാനര്‍ജി രംഗത്തെത്തി. റിതബ്രതയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന്റെ പിറ്റേ ദിവസമാണ് അദ്ദേഹം സംസ്ഥാന നിയമസഭയിലെത്തി തനിക്ക് 59 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടു.

ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഗുരുതരമായ ആഭ്യന്തര പ്രതിസന്ധി രൂപപ്പെട്ടതായി സൂചനകള്‍ ശക്തമായി.റിതബ്രത ബാനര്‍ജി സ്വയം പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് മത്സരിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇതിനായി എംഎല്‍എമാരുടെ പിന്തുണക്കത്തുകളും അദ്ദേഹം മുന്നോട്ടുവച്ചു.

അദ്ദേഹത്തോടൊപ്പം നിയമസഭയിലെത്തിയവരില്‍ അരൂപ് റോയ്, ഷിയൂളി ഷാഹാ, ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി ഇന്ന് തങ്ങള്‍ നിര്‍ണായക യോഗം ചേരുമെന്നു വടക്കന്‍ ബംഗാളില്‍ നിന്നുള്ള എംഎല്‍എ ആയ സബിന യാസ്മിന്‍ പറഞ്ഞു.

ഈ സംഭവവികാസങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ രാഷ്ട്രീയ ഭിന്നതകള്‍ രൂപപ്പെട്ടിട്ടുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. റിതബ്രത ബാനര്‍ജിയുടെ അവകാശവാദം ശരിയാണെങ്കില്‍, അത് പാര്‍ട്ടി നേതൃത്വത്തിന് വലിയ വെല്ലുവിളിയാകും വരും ദിവസങ്ങളില്‍.സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപി ഈ നീക്കത്തിനു ഏതു തരത്തിലുള്ള പിന്തുണയാണ് നല്കുന്നതെന്നതും ശ്രദ്ധേയമാണ്.

Trinamool Congress on the verge of split; Ritabrata Banerjee, who is leading a rebel movement, comes forward claiming the support of 59 MLAs

Share Email
Top