തുറന്നു പറഞ്ഞ് ട്രംപ്; സാമ്പത്തിക ദുരന്തം ഒഴിവാക്കാനാണ് ഇറാനുമായുള്ള കരാര്‍ ഒപ്പുവച്ചതെന്നു യുഎസ് പ്രസിഡന്റ്

തുറന്നു പറഞ്ഞ് ട്രംപ്; സാമ്പത്തിക ദുരന്തം ഒഴിവാക്കാനാണ് ഇറാനുമായുള്ള കരാര്‍ ഒപ്പുവച്ചതെന്നു യുഎസ് പ്രസിഡന്റ്

പാരീസ്: ഇറാനുമായുള്ള സമാധാനകരാര്‍ ഒപ്പുവെച്ചതിന്റെ പ്രധാന കാരണം യുദ്ധം നീണ്ടുപോയാല്‍ ഉണ്ടാവുന്ന സാമ്പത്തീക ദുരന്തം ഒഴിവാക്കാനാണെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യം ഒരു സാമ്പത്തീക മാന്ദ്യത്തിലേക്ക് പോവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പാരീസില്‍ ജിഏഴ് ഉച്ചകോടിയില്‍ ട്രംപ് വ്യക്തമാക്കി.സാമ്പത്തിക ദുരന്തം കാണാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഈ സംഘര്‍ഷം തുടര്‍ന്നിരുന്നുവെങ്കില്‍ അത് സംഭവിക്കാമായിരുന്നു. പക്ഷേ സമാധാനസാധ്യതയെക്കുറിച്ച് ഓരോ തവണയും സംസാരിച്ചപ്പോള്‍ ഓഹരി വിപണി റോക്കറ്റ് പോലെ ഉയരുന്നതായും ട്രംപ് പറഞ്ഞു.

അമേരിക്കയും ഇറാനും തമ്മിലുള്ള കരാര്‍ ബുധനാഴ്ച രാത്രി ഫ്രാന്‍സില്‍ ഒപ്പുവെച്ചതായി അമേരിക്ക അവകാശപ്പെടുമ്പോഴും കരാറിന്റെ കൃത്യമായ വ്യവസ്ഥകളോ സമയക്രമമോ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ട്രംപ് നല്‍കിയില്ല.പാരീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് ഈ കരാറിനെക്കുറിച്ച് ‘ചരിത്രപരവും ശക്തവുമായ കരാര്‍” എന്ന് വിശേഷിപ്പിച്ചെങ്കിലും ഇറാന്‍ കരാര്‍ പാലിക്കാതിരുന്നാല്‍ ഭാവിയില്‍ വീണ്ടും ബോംബാക്രമണം നടത്താനുള്ള സാധ്യതയും പരാമര്‍ശിച്ചു.

”60 ദിവസത്തിനുള്ളില്‍ വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ പിന്നെ നമ്മള്‍ വീണ്ടും ബോംബാക്രമണത്തിലേക്ക് മടങ്ങും. അത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ചെയ്യേണ്ടിവന്നേക്കാം. കാരണം ഇറാന് ഒരിക്കലും ആണവായുധം ലഭിക്കാന്‍ അനുവദിക്കില്ല. അവര്‍ അത് വികസിപ്പിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. കരാറില്‍ അത് വളരെ വ്യക്തമായി കാണാം,” ട്രംപ് പറഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം നിലനിര്‍ത്തുന്നതില്‍ എതിര്‍പ്പില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു

അയല്‍രാജ്യങ്ങളായ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇത്തരം മിസൈലുകള്‍ ഉള്ളപ്പോള്‍ ഇറാനെ മാത്രം അതില്‍ നിന്ന് വിലക്കുന്നത് ”അന്യായമാണെന്ന്” അദ്ദേഹം അഭിപ്രായപ്പെട്ടു.

Trump openly says he signed the deal with Iran to avoid economic disaster

Share Email
LATEST excelnclexrn
Top