വാഷിംഗ്ടണ്‍: ഇറാന്‍ പരമോന്നത നേതാവ് മോജ്തബ ഖമേനിയെ നേരില്‍ കാണാന്‍ ആഗ്രഹമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിലവില്‍ അമേരിക്കയുമായുള്ള സമാധാന കരാര്‍ ചര്‍ച്ചയില്‍ ഇറാന്‍ പരമോന്നത നേതാവ് ഖമേനി നേരിട്ട് പങ്കാളിയാണെന്നു ട്രംപ് അവകാശപ്പെട്ടു. ഖമേനിക്ക് സുഖമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ കേട്ടിട്ടുണ്ടെന്നും എന്നാല്‍ അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് അദ്ദേഹം ഇപ്പോഴും അംഗീകാരം നല്‍കുന്നുണ്ടെന്നും പോഡ്കാസ്റ്റ് അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.
അദ്ദേഹത്തെ താന്‍ നേരിട്ട് ഇതുവരെ കണ്ടിട്ടില്ലെന്നും എപ്പോഴെങ്കിലും കണ്ടുമുട്ടാന്‍ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.ഇറാന്‍ ആണവായുധങ്ങള്‍ കൈവശം വയ്ക്കില്ലെന്നു ഇതിനോടകം സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇരുപക്ഷവും തമ്മില്‍ വിശാലമായ ഒരു ധാരണയില്‍ എത്തും.’ഇപ്പോള്‍ ഇറാനില്‍ അമേരിക്കയ്ക്ക കരസേനയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നത് തടയുന്നതിനും വിശാലമായ മിഡില്‍ ഈസ്റ്റ് മേഖലയില്‍ സ്ഥിരത നിലനിര്‍ത്തുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ പരാമര്‍ശങ്ങള്‍.
Trump says he would like to meet Iranian Supreme Leader Mojtaba Khamenei in person













