വെനസ്വേലിയയിലെ ക്രിമിനല്‍ സംഘമായ ട്രെന്‍ ഡി അറാഗ്വ നേതാവ് നിന്യോ ഗുറേറോയെ അമേരിക്കന്‍ സൈന്യം വധിച്ചതായി ട്രംപ്

വെനസ്വേലിയയിലെ ക്രിമിനല്‍ സംഘമായ ട്രെന്‍ ഡി അറാഗ്വ നേതാവ് നിന്യോ ഗുറേറോയെ അമേരിക്കന്‍ സൈന്യം വധിച്ചതായി ട്രംപ്

വാഷിംഗ്ടണ്‍: വെനസ്വേലിയയിലെ വലിയ ക്രിമിനല്‍ സംഘമായ ട്രെന്‍ ഡി അറാഗ്വയുടെ സംഘത്തലവന്‍ നിന്യോ ഗുറേറോയെ അമേരിക്കന്‍ സൈന്യം വധിച്ചതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് സൈന്യത്തിന്റെ മിന്നല്‍ ആക്രമണത്തിലാണ് ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടതെന്നു ട്രംപ് പ്രതികരിച്ചു. ഈ ഓപ്പറേഷന്‍ വെനിസ്വേലയുമായി സംയുക്തമയാണ് നടത്തിയതെന്നും വ്യക്തമാക്കി. ഗുറേറോ 2023-ല്‍ ടോകോറോണ്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ഒളിവിലായിരുന്നു. മനുഷ്യക്കടത്ത്, ഭീഷണിപ്പെടുത്തി പണം തട്ടല്‍, കടത്ത്, കരാര്‍ കൊലപാതകങ്ങള്‍ തുടങ്ങിയ നിരവധി കുുറ്റകൃത്യങ്ങളില്‍ ട്രെന്‍ ഡി അറാഗ്വയെ അമേരിക്ക പ്രതിചേര്‍ത്തിട്ടുണ്ട്.

ട്രംപ് ഭരണകൂടം നേരത്തെ ട്രെന്‍ ഡി അറാഗ്വയെ ഒരു വിദേശ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും അതിന്റെ നേതാക്കള്‍ക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഗുറേറോക്കെതിരെ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ റാക്കറ്റിയറിംഗ്, തീവ്രവാദത്തിന് പിന്തുണ നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തപ്പെട്ടിരുന്നു.അതേസമയം, ഈ സൈനിക നടപടിയെക്കുറിച്ച് വെനിസ്വേലന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Trump says US forces have killed Nino Guerrero, leader of Venezuela’s Tren de Aragua criminal gang

Share Email
LATEST excelnclexrn
Top