ഇറാൻ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ തലയിൽ ബോംബിടും; ജി 7 ഉച്ചകോടിയിലും ഭീഷണി മുഴക്കി ട്രംപ്

ഇറാൻ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ തലയിൽ ബോംബിടും; ജി 7 ഉച്ചകോടിയിലും ഭീഷണി മുഴക്കി ട്രംപ്
Share Email

ഇറാനുമായുള്ള സമാധാന കരാർ ഒപ്പുവെക്കാൻ മണിക്കൂറുകൾ ശേഷിക്കെ, കടുത്ത ഭീഷണിസ്വരവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. നിലവിലെ ധാരണാപത്രം അന്തിമമല്ലെന്നും ഇറാൻ വ്യവസ്ഥകൾ ലംഘിച്ചാൽ ബോംബാക്രമണം നടത്തുമെന്നും ഫ്രാൻസിലെ ജി7 ഉച്ചകോടിക്കിടെ ട്രംപ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 47 വർഷമായി ഇറാൻ മോശമായാണ് പെരുമാറുന്നതെന്നും കരാറിൽ അതൃപ്തി തോന്നിയാൽ യുഎസ് പിന്മാറുമെന്നും ഈജിപ്ഷ്യൻ പ്രസിഡന്റിനൊപ്പമുള്ള ചർച്ചയിൽ ട്രംപ് വ്യക്തമാക്കി.

അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള ഈ ഉടമ്പടി ഒഴിവാക്കാനാവാത്തതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഈ കരാറിലൂടെ ഇറാന് ആണവബോംബ് നിർമ്മിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാനാകും. ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറന്നുകഴിഞ്ഞതായും അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇത് പൂർണ്ണമായി തുറക്കുമെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു.

Share Email
LATEST excelnclexrn
Top