കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി വീണ്ടും ചോദ്യം ചെയ്യലിനായി ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് മുന്നില്‍ ഹാജരായി.ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ വീണ്ടും ഹാജരായത്. ഇന്നലെ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകള്‍ ഇഡിക്ക് ലഭിച്ചിരുന്നു. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്‌ഐഒയില്‍ നിന്നും അത് ലഭിക്കാന്‍ താമസം നേരിട്ടിരുന്നു. ഈ രേഖകള്‍ കൂടി മുന്‍നിര്‍ത്തിയായിരിക്കും വീണയുടെ ചോദ്യം ചെയ്യല്‍.
ജൂണ്‍ 17 ന് നടത്തിയ ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യല്‍. ആദ്യ ചോദ്യ ചെയ്യലില്‍ പല രേഖകളും ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് ഇഡിയോട് വീണ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നീട്ടിയത്. നേരത്തെ ഹാജരായപ്പോള്‍ വീണ നല്‍കിയ അക്കൗണ്ട് വിശദാംശങ്ങലും കരാര്‍ രേഖകളും ഇഡി പരിശോധിച്ചു. ഇതിന്റെ തുടര്‍ച്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ ലോക്കര്‍ അടക്കം തുറന്ന പരിശോധന നടത്തി. വീണയുടെ ചോദ്യം ചെയ്യലിന് തുടര്‍ന്ന് സിഎംആര്‍എല്‍, എം പവര്‍ ഇന്ത്യ ക്യാപ്റ്റില്‍ എന്നീ കമ്പനികളുടെ ഡയറക്ടര്‍മാരായ കര്‍ത്ത കുടുംബത്തെ ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് തുടര്‍ന്നടപടികള്‍.
Veena appears before ED for questioning again















