വെനസ്വേലിയയിലെ ഇരട്ട ഭൂചലനം: ഇതുവരെ കണ്ടെത്തിയത് 235 മൃതദേഹങ്ങള്‍; 10,000 ലേറെപ്പേര്‍ ഇനിയും കാണാമറയത്ത്

വെനസ്വേലിയയിലെ ഇരട്ട ഭൂചലനം: ഇതുവരെ കണ്ടെത്തിയത് 235 മൃതദേഹങ്ങള്‍; 10,000 ലേറെപ്പേര്‍ ഇനിയും കാണാമറയത്ത്

കാരക്കസ്: വെനസ്വേലയെ പിടിച്ചുലച്ച  ഇരട്ട ഭൂചലനത്തില്‍ മരണപ്പെട്ടവരില്‍ 235 പേരുടെ  മൃതദേഹങ്ങള്‍ കണ്ടെത്തി. തകര്‍ന്ന കെട്ടിടാവശി ഷ്ടങ്ങള്‍ക്കടിയില്‍ 200ലധികം പേര്‍ കുടുങ്ങി ക്കിടക്കുന്നതായാണ് അധികൃതരുടെ നിഗമനം. 1,500ലധികം പേര്‍ പരിക്കുകളോടെ ആശുപത്രി യിലാണ്. പതിനായിരത്തിലേറെ പേരെ കാണാ നില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ബുധനാഴ്ച വൈകുന്നേരമാണ് റിക്ടര്‍ സ്‌കെയിലില്‍  7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ ഇരട്ട ഭൂചലനം വന്‍ നാശം വിതച്ചത്. 200ലേറെ ബഹുനില കെട്ടിടങ്ങള്‍ നിലംപതിച്ചുവെന്നാണ് ഇതുവരെയുള്ള കണക്കുകള്‍.  മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനു പകരം കെട്ടിടങ്ങള്‍ക്കുള്ളില്‍ ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ഊര്‍ജിത ശ്രമം നടക്കുന്നത്.

തലസ്ഥാനമായ കാരക്കസിന്റെ വടക്ക് സ്ഥിതിചെ യ്യുന്ന തീരമേഖലയായ ലാ ഗൈറയിലാണ് ഏറ്റവും കൂടുതല്‍ നാശം ഉണ്ടായത്. ദുരന്തത്തില്‍ കേടുപാട് സംഭവിച്ച വിമാനത്താവളം അടച്ചതോടെ ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി നേരിടുന്നുണ്ട്. കെട്ടിടാ വശിഷ്ടങ്ങ ള്‍ക്കടിയില്‍നിന്ന് പരിക്കേറ്റ മനുഷ്യരെയും മൃഗങ്ങളെയും വലിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ ഹൃദയഭേദകമാണ്.

Venezuela twin earthquakes: 235 bodies recovered so far; over 10,000 still missing

Share Email
LATEST excelnclexrn
More Articles
Top