ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സമെന്റ് വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തിലെ ദൃസാക്ഷിയായ കുടിയേറ്റക്കാരനെ നാടുകടത്തുന്നത് ഫെഡറല്‍ കോടതി താല്‍കാലികമായി തടഞ്ഞു. ഹൂസ്റ്റണില്‍ ഈ മാസം നടന്ന ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് നടത്തിയ വെടിവെപ്പില്‍ ലോറെന്‍സോ സാല്‍ഗാഡോ അറൗഹോ എന്നയാളാണ് കൊല്ലപ്പെട്ടത്.
യു.എസ്. ഡിസ്ട്രിക്റ്റ് കോടതി (സതേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ടെക്‌സാസ്) ജഡ്ജി കീത്ത് പി. എലിസണ്‍ പുറപ്പെടുവിച്ച ഉത്തരവില്‍, ഐസിഇ വെടിവെയ്പിലെ ദൃസാഷിയായ ജോസ് ട്രിനിഡാഡ് റോഹാസ് പ്ലീഗോയെ കേസ് പരിഗണിക്കുന്നതിനിടെ നാടുകടത്തരുതെന്നും ടെക്‌സാസിന്റെ സതേണ്‍ ഡിസ്ട്രിക്റ്റിന് പുറത്തേക്ക് മാറ്റരുതെന്നും നിര്‍ദേശിച്ചു. ജൂലൈ ഏഴിന് ട്രാഫിക് പരിശോധനയ്ക്കിടെയാണ് വെടിവെപ്പ് നടന്നത്. അന്ന് പ്ലീഗോയും കൊല്ലപ്പെട്ട ലോറെന്‍സോ സാല്‍ഗാഡോ അറൗഹോയും ഒരേ വാനിലുണ്ടായിരുന്നു.കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം പ്ലീഗോയ്ക്ക് ക്രിമിനല്‍ കേസുകളൊന്നുമില്ല.
രേഖകളില്ലാതെ അമേരിക്കയില്‍ താമസിച്ചിരുന്ന സാല്‍ഗാഡോ അറൗഹോ, ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെന്നും വാഹനം ഉപയോഗിച്ച് ഒരു ഉദ്യോഗസ്ഥനെ ഇടിച്ചുകയറ്റാന്‍ ശ്രമിച്ചതായും.ഇതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥന്‍ സ്വയംരക്ഷയ്ക്കായി വെടിയുതിര്‍ത്തതെന്നാണഐസിഇയുടെ വിശദീകരണം.
എന്നാല്‍ ഹൂസ്റ്റണിലെ പ്രാദേശിക ജനപ്രതിനിധികള്‍ പറയുന്നതനുസരിച്ച്, മെക്‌സിക്കന്‍ പൗരനായ സാല്‍ഗാഡോ അറൗഹോ കഴിഞ്ഞ 35 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നു. അദ്ദേഹം ഐസിഇയുടെ ലക്ഷ്യമിട്ട വ്യക്തിയായിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.വാഹനത്തിലുണ്ടായിരുന്ന മറ്റൊരു സാക്ഷിയായ ഡാനിയല്‍ തിരാഡോ പാന്റോജയെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.കൊല്ലപ്പെട്ട സാല്‍ഗാഡോ അറൗഹോയുടെ സഹോദരന്‍ വിക്ടര്‍ ഹ്യൂഗോ സാല്‍ഗാഡോ അറൗഹോയ്ക്കുവേണ്ടിയും സമാനമായ മറ്റൊരു ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അദ്ദേഹവും നിലവില്‍ഐസിഇയുടെ കസ്റ്റഡിയിലാണ്.
A federal court has blocked the deportation of an immigrant who witnessed an ICE shooting in Houston.
















