കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ മൗണ്ട് ഷാസ്റ്റ മലനിര കയറുന്നതിനിടെ മഞ്ഞുപാളിയിലൂടെ 1,500 അടി താഴ്ചയിലേക്ക് വീണ യുവതിയെ യു.എസ്. ഫോറസ്റ്റ് സര്‍വീസ് റേഞ്ചര്‍മാര്‍ സാഹസികമായി രക്ഷപ്പെടുത്തി.
31 വയസുള്ള യുവതിയുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. യു.എസ്. ഫോറസ്റ്റ് സര്‍വീസിന്റെ വിവരമനുസരിച്ച്, പര്‍വതാരോഹണത്തില്‍ മൂന്ന് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് യുവതി ഞായറാഴ്ച മൗണ്ട് ഷാസ്റ്റയിലെ ‘ലെഫ്റ്റ് ഓഫ് ഹാര്‍ട്ട്’ എന്ന റൂട്ടിലൂടെ മല കയറിയത്. ഉച്ചയോടെ യുവതി ഏകദേശം 1,500 അടി താഴേക്ക് വീണ് മലയുടെ ഒരു ഭാഗത്ത് കുടുങ്ങിയതായി റേഞ്ചര്‍മാര്‍ക്ക് വിവരം ലഭിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം സാധ്യമാകാതിരുന്നതിനാല്‍ മൂന്ന് റേഞ്ചര്‍മാര്‍ കാല്‍നടയായാണ് അപകടസ്ഥലത്തേക്ക് എത്തിയത്., സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു പര്‍വതാരോഹകനും പരിക്കേറ്റ യുവതിയെ സഹായിക്കാന്‍ എത്തുകയും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതുവരെ സംഘത്തോടൊപ്പം തുടരുകയും ചെയ്തു.
പരിക്കേറ്റ യുവതിയെ കണ്ടെത്തുമ്പോള്‍ അവര്‍ക്ക ബോധമുണ്ടായിരുന്നു.. വലത് കണങ്കാലിന് ഒടിവുണ്ട്.
തുടര്‍ന്ന് സിവിലിയന്‍ സന്നദ്ധപ്രവര്‍ത്തകരുടെയും ഫോറസ്റ്റ് സര്‍വീസ് റേഞ്ചര്‍മാരുടെയും സഹായത്തോടെ യുവതിയെ പ്രത്യേക റെസ്‌ക്യൂ ലിറ്റര്‍’ സ്‌ട്രെച്ചറില്‍ ഹെലന്‍ വരെ എത്തിച്ചു. അവിടെ നിന്ന് കാലിഫോര്‍ണിയ ഹൈവേ പട്രോളിന്റെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി.
A young woman who fell 1,500 feet through a crevasse while climbing Mount Shasta was dramatically rescued.
















