pulimoottil

ഒറ്റപ്പാലംകാരന്‍ അനില്‍ മേനോന്‍ ഇന്ന് ബഹിരാകാശത്തേയ്ക്ക് കുതിക്കും: ബഹിരാകാശത്ത് മലയാളി സ്പര്‍ശനത്തിനു മണിക്കൂറുകള്‍ മാത്രം

ഒറ്റപ്പാലംകാരന്‍ അനില്‍ മേനോന്‍ ഇന്ന് ബഹിരാകാശത്തേയ്ക്ക് കുതിക്കും: ബഹിരാകാശത്ത് മലയാളി സ്പര്‍ശനത്തിനു മണിക്കൂറുകള്‍ മാത്രം

ന്യൂയോര്‍ക്ക്: ലോക മലയാളികള്‍ക്ക് ഇത് ആഹ്‌ളാദ നിമിഷം. ഒരു മലയാളി ബഹിരാകാശത്തേയക്ക് കുതിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാ്ക്കി. ഒറ്റപ്പാലം സ്വദേശി അനില്‍ മേനോനും സംഘവും ഇന്ത്യന്‍ സമയം രാത്രി 8.17 ന് തങ്ങളുടെ ബഹിരാകാശ കുതിപ്പിനു തുടക്കമിടും.

നാസ ആസ്ട്രനോട്ടയാ അനില്‍ മേനോന്‍ എക്സ്പെഡിഷന്‍ 75ന്റെ ഭാഗമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചരിക്കുന്നത്.റഷ്യയുടെ സോയൂസ്-2.1എ (ടീ്യൗ്വ2.1മ) റോക്കറ്റില്‍ വിക്ഷേപിക്കുന്ന സോയൂസ് എംഎസ്-29 ബഹിരാകാശ പേടകത്തിലൂടെയാണ് അനിലും സംഘവും യാത്ര തിരിക്കുന്നത്. കസാഖ്സ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് വിക്ഷേപണം.

49കാരനായ മേനോന്‍, റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍ ദുബ്രോവ്, അന്ന കികിന എന്നിവര്‍ക്കൊപ്പം കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്മോഡ്രോമില്‍ നിന്നാണ് യാത്ര തിരിക്കുന്നത്. ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്റെ പുത്രനാണ് ഡോ. അനില്‍ അമ്മ യുക്രെനില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ എലിസബത്ത്. അനില്‍ മേനോന്‍ യുഎസ് എയര്‍ഫോഴ്സിലെ സേവനത്തിനിടയില്‍ ‘ഓപ്പറേഷന്‍ എന്‍ഡ്യൂറിംഗ് ഫ്രീഡം’ എന്ന ദൗത്യത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹിമാലയന്‍ റെസ്‌ക്യൂ അസോസിയേഷനൊപ്പം ചേര്‍ന്ന് എവറസ്റ്റ് കൊടുമുടി കയറുന്നവര്‍ക്ക് വൈദ്യസഹായം നല്‍കുന്ന ടീമിന്റെ ഭാഗമായിരുന്നു. റോട്ടറി അംബാസഡറിയല്‍ സ്‌കോളര്‍ എന്ന നിലയില്‍ ഒരു വര്‍ഷം ഇന്ത്യയില്‍ ചെലവഴിച്ച അദ്ദേഹം പോളിയോ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

2014-ല്‍ ഫ്ലൈറ്റ് സര്‍ജനായി നാസയില്‍ ചേര്‍ന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ സഞ്ചാരികള്‍ക്ക് മെഡിക്കല്‍ പിന്തുണ നല്‍കി. 2018ല്‍ അദ്ദേഹം സ്പേസ് എക്സില്‍ ചേര്‍ന്നു. സ്പേസ് എക്സിന്റെ ആദ്യ ഫ്ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെടുന്നത്. നാസയുടെ രണ്ട് വര്‍ഷത്തെ ബഹിരാകാശ പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ആദ്യ ബഹിരാകാശ യാത്രയ്ക്ക് നിയോഗിക്കുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസത്തിനിടയില്‍, ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാന്‍ മേനോന്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നു. മൈക്രോ ഗ്രാവിറ്റിയില്‍ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠനം. ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐവി ഫ്ലൂയിഡുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കലാണ് അടുത്ത പരീക്ഷണം.

Anil Menon from Ottapalam to blast off into space today: Only hours remain until a Malayali makes his mark in space.

Share Email
LATEST excelnclexrn
More Articles
Top