pulimoottil

ന്യൂയോര്‍ക്കില്‍ പട്ടാപ്പകല്‍ കത്തിക്കുത്ത്: രണ്ടുപേര്‍ക്ക് പരിക്കേറ്റു

ന്യൂയോര്‍ക്കില്‍ പട്ടാപ്പകല്‍ കത്തിക്കുത്ത്: രണ്ടുപേര്‍ക്ക് പരിക്കേറ്റു

ന്യൂയര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ പട്ടാപ്പകല്‍ നടന്ന കത്തിക്കുത്തുകളില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്ക് നഗരത്തിലെ മാന്‍ഹട്ടനിലെ അപ്പര്‍ വെസ്റ്റ് സൈഡ് പ്രദേശത്ത് ആണ് കത്തിക്കുത്ത് നടന്നത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് പൊലീസ് വകുപ്പ് അറിയിച്ചു.

ആക്രമണം വിദ്വേഷക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.വെസ്റ്റ് 84-ാം സ്ട്രീറ്റിനും സെന്‍ട്രല്‍ പാര്‍ക്ക് വെസ്റ്റിനും സമീപത്ത് വെച്ച് നടന്ന ആദ്യ കത്തിക്കുത്തില്‍ ഏഷ്യന്‍ വംശജനായ 57 കാരന് നെഞ്ചില്‍ കുത്തേറ്റു.ആംസ്റ്റര്‍ഡാം അവന്യൂവിനു സമീപത്ത് നടന്ന മറ്റൊരു കത്തിക്കുത്തില്‍ 50-കാരനായ ജൂത മതവിശ്വാസിക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.

പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് റൗള്‍ മൊറാലസ് (51) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അപ്പര്‍ വെസ്റ്റ് സൈഡിലെ വെസ്റ്റ് 88-ാം സ്ട്രീറ്റിനും ആംസ്റ്റര്‍ഡാം അവന്യൂവിനും സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആക്രമണവുമായി ബന്ധപ്പെട്ട് മറ്റാരെയും നിലവില്‍ തിരയുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.പ്രതിക്കും ഇരകള്‍ക്കും തമ്മില്‍ മുന്‍പരിചയമോ ബന്ധമോ ഉണ്ടായിരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. രണ്ട് ഇരകളും തമ്മിലും യാതൊരു ബന്ധവും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

പ്രതിക്ക് ന്യൂയോര്‍ക്ക് പോലീസിന്റെ രേഖകളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ മുന്‍ചരിത്രമില്ലെങ്കിലും, പ്രാഥമിക അന്വേഷണത്തില്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംഭവത്തിന് കാരണമായിരിക്കാമെന്ന സൂചന ലഭിച്ചതായി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.ആക്രമണത്തിന് പിന്നിലെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു.

Broad-daylight stabbing in New York: Two injured.

Share Email
LATEST excelnclexrn
More Articles
Top