pulimoottil

മെറിലാന്‍ഡില്‍ നിയന്ത്രണം വിട്ട ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; 28 പേര്‍ക്ക് പരിക്ക്

മെറിലാന്‍ഡില്‍ നിയന്ത്രണം വിട്ട ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; 28 പേര്‍ക്ക് പരിക്ക്

മെറിലാന്‍ഡ്: നിയന്ത്രണം വിട്ട ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 28 പേര്‍ക്ക് പരിക്കേറ്റു. മെറിലാന്‍ഡ് സംസ്ഥാനത്ത് ബാള്‍ട്ടിമോര്‍ നഗരപരിധിക്ക് പുറത്ത് പെക്‌സ്വില്ലിലാണ് അപകടമുണ്ടായത്.മെറിലാന്‍ഡ് ട്രാന്‍സിറ്റ് അഡ്മിനിസ്‌ട്രേഷന്റെ ബസ് ആണ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയതെന്നു ബാള്‍ട്ടിമോര്‍ കൗണ്ടി അഗ്‌നിശമന വകുപ്പ് അറിയിച്ചു.

ബസ് ഇടിച്ചതിനു പിന്നാലെ വന്ന മറ്റു വാഹനങ്ങളും കൂട്ടിയിടിച്ചു. ആകെ എട്ട് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഇവയില്‍ ഒരു വാഹനം മറിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി. പകടത്തില്‍ ആകെ 28 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

Bus loses control and crashes into building in Maryland; 28 injured.

Share Email
Top