pulimoottil

ചെറിയാൻ ഫിലിപ്പോസ് (87) ഡാലസിൽ അന്തരിച്ചു

ചെറിയാൻ ഫിലിപ്പോസ് (87) ഡാലസിൽ അന്തരിച്ചു

ഡാലസ്: ഡാലസിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായ ചെറിയാൻ ഫിലിപ്പോസ് (87) നിര്യാതനായി. കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ പെരുമ്പെട്ടി ചിറത്തലക്കൽ ഹൗസ്, പനങ്ങാവിള സ്വദേശിയാണ് പരേതൻ. ചെറിയാൻ ഏലിയാസ് – റാഹേലമ്മ ചെറിയാൻ ദമ്പതികളുടെ 10 മക്കളിൽ 9 -മത്തെ മകനാണ് പരേതൻ വർഷങ്ങളായി ഡാലസിൽ താമസിച്ച് സഭാപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു. ഡാലസിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം സഭയുടെ വളർച്ചയിലും ആത്മീയ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ചു.

ഭാര്യ : അന്ന ഫിലിപ്പോസ്

സംസ്കാര ശുശ്രൂഷ ജൂലൈ 31, വെള്ളിയാഴ്ച, രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ, Rolling Oaks Funeral Home, 400 Freeport Pkwy, Coppell, TX 75019-ൽ.തുടർന്ന് റോളിങ്ങ് ഓക്സ്‌ സെമിത്തേരിയിൽ സംസ്ക്കാരം നടക്കും

പ്രസാദ് തീയാടിക്കൽ

Share Email
LATEST excelnclexrn
More Articles
Top