pulimoottil

സർക്കാരിന്റെ ആദ്യ 100 ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 541 പരിപാടികൾ ഉൾപ്പെടുത്തി ഇന്ന് മുതൽ കൗണ്ട്ഡൗൺ ആരംഭിച്ചു

സർക്കാരിന്റെ ആദ്യ 100 ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 541 പരിപാടികൾ ഉൾപ്പെടുത്തി ഇന്ന് മുതൽ കൗണ്ട്ഡൗൺ ആരംഭിച്ചു

യു ഡി എഫ് നേതൃത്വം നൽകുന്ന പുതിയ സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ 100 ദിന കർമ്മ പരിപാടി മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പ്രഖ്യാപിച്ചു. ആകെ 541 പരിപാടികളാണ് ഈ കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതികളുടെ കൗണ്ട്ഡൗൺ ഇന്ന് മുതൽ ആരംഭിച്ചതായും ഓരോ 20 ദിവസം കൂടുമ്പോഴും ഇതിന്റെ പുരോഗതി കൃത്യമായി വിലയിരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിലെ ബജറ്റ് ചർച്ചയ്ക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു ഈ പ്രഖ്യാപനം.

വൻ വിവാദങ്ങൾക്കൊടുവിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബിൽ നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. ബജറ്റിന്റെ ശോഭ കെടുത്താൻ പ്രതിപക്ഷത്തിനൊപ്പം സ്വന്തം മുന്നണിയിലെ ചില വിമർശകരും ശ്രമിച്ചതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടി ബജറ്റിൽ ഒളിച്ചുകടത്തിയതാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ബില്ലിന്റെ ചർച്ച ബഹിഷ്കരിച്ചു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളിയ മുഖ്യമന്ത്രി, ഇത് ബജറ്റിൽ തന്നെയുള്ള നിർദ്ദേശമാണെന്നും മുൻ ഇടത് ഭരണകാലത്തും വീര്യം കുറഞ്ഞ മദ്യത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും ഫയലുകൾ ഉദ്ധരിച്ച് വ്യക്തമാക്കി. യുഡിഎഫ് തീരുമാനിച്ചാൽ മാത്രമേ ഇത്തരം മദ്യം വിൽക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനബിൽ പാസായതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

Share Email
LATEST excelnclexrn
Top