ലോസ് ആഞ്ചല്‍സ്: ഡേ കെയറിലെ ജീവനക്കാരി രണ്ടു വയസുള്ള കുഞ്ഞിനെ ഉയര്‍ത്തി എറിഞ്ഞ് ഗുരുരതമായി പരിക്കേല്പിച്ചതായി പരാതി.ലോസ് ആഞ്ചലസ് മേഖലയില്‍ പ്രവര്‍ത്തി ക്കുന്ന ഒരു ഡേകെയര്‍ കേന്ദ്രത്തിലെ ജീവനക്കാരിയാണ് 23 മാസം പ്രായമുള്ള കുട്ടിയെ വായുവിലേക്ക് ഉയര്‍ത്തിയെറിഞ്ഞതെന്നു കാട്ടി കുട്ടിയുടെ ബന്ധുക്കള്‍ ഡേ കെയറിനെതിരേ പരാതി നല്കി
കുട്ടിയുടെ തലച്ചോറിന് ക്ഷതം ഏറ്റതായും കേള്‍വി ശക്തിയെ ബാധിച്ചതായും കുടുംബം ആരോപിക്കുന്നു. അശ്രദ്ധ, മര്‍ദനം, വഞ്ചന, മാനസിക പീഡനം എന്നിവ ആരോപിച്ചാണ് ദി ബേ ക്ലബ് എല്‍ സെഗുണ്ടോയ്ക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്.
2025 മാര്‍ച്ച് 17-ന് രാവിലെയാണ് ഇത്തരത്തില്‍ കുട്ടിയെ ഗുരുതരമായി പരിക്കേല്‍പ്പിച്ചതെന്നു പരാതിയില്‍ വ്യക്തമാക്കുന്നു. 23 മാസം പ്രായമുള്ള കുട്ടിയെ പിതാവ് ഡേകെയര്‍ കേന്ദ്രത്തില്‍ ഏല്‍പ്പിച്ചശേഷം സമീപത്തുള്ള മറ്റൊരു ബേ ക്ലബ് കേന്ദ്രത്തിലേക്ക് പോയിരുന്നു.
പരാതിയില്‍ പറയുന്നത് പ്രകാരം വനിതാ ജീവനക്കാരി കുട്ടിയുടെ കൈകളില്‍ പിടിച്ച് ആട്ടുകയും തുടര്‍ന്ന് തലയ്ക്ക് മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ഏകദേശം ആറടി ഉയരത്തില്‍ എത്തിയപ്പോള്‍ ജീവനക്കാരി കുട്ടിയുടെ കൈകള്‍ വിട്ടുവെന്നാണ് ഹര്‍ജിയിലെ ആരോപണം. കുട്ടി മരത്തറയിലേക്ക് തല ഇടിച്ചുവീണു. തുടര്‍ന്ന് ജീവനക്കാരിയും പിന്നിലേക്ക് വീണ് കുട്ടിയുടെ മുകളിലായാണ് പതിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.
സംഭവശേഷം ക്ലബ് അധികൃതര്‍ കുട്ടിയുടെ പിതാവായ മാത്യു കിറ്റിലിനെ ഫോണില്‍ ബന്ധപ്പെട്ട് കുട്ടി വീണെങ്കിലും പിന്നീട് ശാന്തനായെന്നും, വേണമെങ്കില്‍ വന്ന് കൂട്ടിക്കൊണ്ടുപോകാമെന്നും അറിയിച്ചതായി കുടുംബത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു. ക്ലബിലെത്തിയ പിതാവ് കുട്ടിയുടെ അവസ്ഥ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞു. കുട്ടിയുടെ മുഖത്തിന്റെ വലതുഭാഗത്ത് വലിയ തോതില്‍ ചതവുണ്ടായിരുന്നു. വലതുകണ്ണ് പൂര്‍ണമായും വീര്‍ത്ത് അടഞ്ഞ നിലയിലായിരുന്നു വെന്നും വായും വീര്‍ന്നിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. വീട്ടിലെത്തിയ ശേഷവും കുട്ടി അസ്വാഭാവികമായ ക്ഷീണം, അമിതമായ ഉറക്കക്ഷീണം, അസ്വസ്ഥത എന്നിവ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അന്നുതന്നെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഗുരുതരമായ മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചതായി ഹര്‍ജിയില്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് പിന്നീട് കുട്ടിയുടെ മാതാവ് ക്ലബിലെ ഒരു ജീവനക്കാരിയുമായി സംസാരിച്ചപ്പോള്‍, കുട്ടി ഒന്നര അടി ഉയരത്തില്‍ നിന്ന് വീണതാണെന്നാണ് അറിയിച്ചത്. എന്നാല്‍ ക്ലബില്‍ നിന്നു കുടുംബത്തിന്റെ അഭിഭാഷകര്‍ ശേഖരിച്ച സുരക്ഷാ ക്യാമറ ദൃശ്യങ്ങള്‍ ഈ വിശദീകരണം മനഃപൂര്‍വം തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് തെളിയിക്കുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.
Complaint alleges day care worker seriously injured two-year-old by throwing him.
















