swayamvara
pulimoottil

ഫോമയോട് വലിയ കടപ്പാടും നന്ദിയുമുണ്ട്: മുന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ

ഫോമയോട് വലിയ കടപ്പാടും നന്ദിയുമുണ്ട്: മുന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ

ഹൂസ്റ്റണ്‍: ഫോമ കേരളത്തില്‍ ചെയ്തു തന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഫോമയോട് ഏറെ നന്ദിയും കടപ്പാടുമുണ്ടെന്നു മുന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ഒന്‍പതാം ഫോമാ നാഷണല്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു ഷൈലജ.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഫോമ കൈത്താങ്ങായി സംസ്ഥാന സര്‍ക്കാരിനെ സഹായിച്ചു. കേരളം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രളയ കാലത്തും സംസ്ഥാനത്തിനു സഹായമായി ഫോമ നിലകൊണ്ടത് മറക്കാന്‍ കഴിയില്ല. താന്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ഫോമയില്‍ നിന്നും ഏറ്റവുമധികം സഹായങ്ങള്‍ ലഭിച്ചതായും ഷൈലജ കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തണം. പഴയകാലത്തുള്ള ഭാരവാഹികളെ എല്ലാം ഈ കണ്‍വെന്‍ഷനിലേക്ക് എത്തിച്ചതും ഏറെ അനുകരണനീയമാണെന്നും ഷൈലജ കൂട്ടിച്ചേര്‍ത്തു.

ലോകം മുഴുവനുമുള്ള മലയാളികൾക്ക് മാതൃകയാകുന്ന രീതിയിലുള്ള മികവുറ്റ പ്രവർത്തനങ്ങളാണ് ഫോമ കാഴ്ചവയ്ക്കുന്നത് എന്ന് പ്രസിഡൻ്റ് ബേബി മണക്കുന്നേൽ. ഈ ഭരണസമിതിയുടെ ഒരുമയോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായി ഫോമാ വലിയ ഒരു പ്രസ്ഥാനമായി മാറി. 12 റീജിയനുകളുണ്ടായിരുന്ന ഫോമാക്ക് ഇപ്പോൾ 15 റീജിയനുകളായി, 84 അസോസിയേഷനുകളുകളുണ്ടായിരുന്നിടത്ത് 100 അസോസിയേഷനുകൾ അംഗങ്ങളായി. ഉജ്ജ്വലമായ രീതിയിലാണ് ഈ കൺവൻഷൻ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ ഭരണ സമിതിയുടെ കാലത്ത് നിരവധി ജീവകാര്യണ്യ പ്രവർത്തനങ്ങൾ ഫോമാ സംഘടിപ്പിച്ചതായി ട്രഷറർ സിജിൽ പാലക്കലോടി പറഞ്ഞു.
കാസർകോട്ട് എൻഡോസൾഫാൻ ബാധിതരായവർക്ക് വീൽ ചെയറുകൾ നൽകി. ഉരുൾപൊട്ടലിൽ ദുരിരം അനുഭവിച്ച വയനാട്ടിൽ സഹായവുമായി ഫോമാ ഓടിയെത്തി. കൊല്ലത്തെ അദിവാസി സമൂഹത്തിനായി സ്വയം തൊഴിൽ പദ്ധതികൾ നടപ്പിലാക്കി. തൃശൂരും മാവേലിക്കരയിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കി. വിമൻസ് ഫോറം സമ്മിറ്റ് ഫിലാഡൽഫിയയിൽ നടത്തി, താമ്പായിൽ വച്ച് യൂത്ത് സമ്മിറ്റ് നടത്തി. കഴിഞ്ഞ പോകുന്ന രണ്ടു വർഷം ഏറെ ഫലപ്രദമായി ഒരുമയോടെ ഒട്ടേറെ കാര്യങ്ങൾ സമൂഹത്തിന് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ ഭരണസമിതിയുടെ കാലത്ത് നിരവധി സാമൂഹിക – ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയെന്നു മാത്രമല്ല യുഎസ് മുഴുവൻ ഉള്ള മലയാളികളുമായി ഊഷ്മളമായ സൌഹൃദ ബന്ധം സ്ഥാപിക്കാൻ ഫോമാ വഴി തുറന്നെന്ന് വൈസ് പ്രസിഡൻ്റ് ഷാലൂ പുന്നൂസ്. ഏകോദര സഹോദരങ്ങളെ പോലെ ഒറ്റക്കെട്ടായി ഭരണസമിതി പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഈ കൺവൻഷൻ ഒരുമയുടേയും ആഘോഷം മാത്രമല്ല കേരളത്തിന്റെ സാംസ്കാരിക കൂട്ടായ്മയുടെ കരുത്തിൻ്റെ വിളംബരം കൂടിയാണ് കൊണ്ടാടുന്നതെന്ന് ജോയിൻ്റ് ട്രഷറർ പോൾ ജോസ് പറഞ്ഞു. സമൂഹത്തിന്റെ നിരവധി തലങ്ങളിൽ ഫോമായുടെ കരങ്ങൾ എത്തയിട്ടുണ്ട്. ആ ജൈത്ര തുടരുകയുമാണ് അദ്ദേഹം പറഞ്ഞു.

ജഡ്ജ് ജൂലി മാത്യു കൺവൻഷന് എല്ലാ ആശംസകളും നേർന്നു.

യുഎസിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും മലയാളികൾ അവരുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതിനൊപ്പം അവരുടെ ആവശ്യങ്ങളും വർധിച്ചിട്ടുണ്ട്. അതിനാൽ തന്നെ അവരുടെ പ്രതിനിധ്യം രാഷ്ട്രീയ – സാമൂഹിക മണ്ഡലങ്ങളിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ പറഞ്ഞു. കുടിയേറി വന്നവരുടെ മൂന്നാം തലമുറയും നാലാം തലമുറയുമൊക്കെയാണ് ഇപ്പോൾ അമേരിക്കയിലുള്ളത് . അമേരിക്കയുടെ മുഖ്യധാരയിലേക്ക് നമ്മുടെ സമൂഹം കടന്നു വരണം അതിനായി പ്രവർത്തിക്കണം. അദ്ദേഹം പറഞ്ഞു.

ഫോമായുടെ ലിറ്റററി മാഗസിനായ അക്ഷര കേരളത്തിൻ്റെ പുതിയ പ്രിൻ്റ് പതിപ്പിൻ്റെ പ്രകാശനവും ചടങ്ങിൽ നടന്നു. ചീഫ് എഡിറ്റർ തമ്പി ആൻ്റണി അക്ഷരകേരളത്തെ സദസ്സിന് പരിചയപ്പെടുത്തി.സൈജൻ കണിയോടിക്കൽ (മാനേജിങ് എഡിറ്റർ), പ്രിയ ഉണ്ണിക്കൃഷ്ണൻ ( അസിസ്റ്റൻ്റ് എഡിറ്റർ), സണ്ണി കളിയൂപാറ (കണ്ടൻ്റ് എഡിറ്റർ), ദേവദാസ് ( ചീഫ് ആർടിസ്റ്റ്) എന്നിവരാണ് അക്ഷരകേരളത്തിൻ്റെ അണിയറ ശിൽപികൾ.  

ജോയിൻ്റ് ട്രഷറർ അനുപമ കൃഷ്ണൻ,കൺവൻഷൻ ജനറൽ കൺവീനർ ജിജു കുളങ്ങര, കൺവൻഷൻ ചെയർമാൻ സുബിൻ കുമാരൻ, ആർവിപി ബിജു ലോസൺ, വിമൻസ് കമ്മിറ്റി ചെയർപഴ്സൺ സ്മിത നോബിൾ , ഗ്രാൻ്റ് സ്‌പോണ്‍സര്‍മാരായ സാജന്‍ വര്‍ഗീസ് മുന്‍ പ്രസിഡൻ്റ് ജോണ്‍ ടൈറ്റസ്, ഡോ.ഫ്രീമു, IPCNA പ്രസിഡൻ്റ് രാജു പള്ളത്ത് ,ഫോമാ എക്‌സിക്യൂട്ടീവ് ടീം അംഗങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.

I owe a great debt of gratitude to FOMAA: Former Health Minister K.K. Shailaja
Share Email
LATEST excelnclexrn
Top