pulimoottil

ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗമായി നാമനിര്‍ദേശം ചെയ്തു

ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗമായി നാമനിര്‍ദേശം ചെയ്തു

കോട്ടയം: എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് മൂവാറ്റുപുഴ എംഎല്‍എയായ ഡോ. മാത്യു കുഴല്‍നാടനെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. സര്‍വകലാശാലയുടെ അധികാരപരിധിയിലെ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന എംഎല്‍എമാരുടെ വിഭാഗത്തില്‍ നിന്നാണ് അദ്ദേഹത്തെ സിന്‍ഡിക്കേറ്റ് അംഗമായി ഉള്‍പ്പെടുത്തിയത്.

ഉന്നത വിദ്യാഭ്യാസ വകുപ്പാണ് എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയത്. ഡോ. മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെടെ 15 പേരെയാണ് സര്‍ക്കാര്‍ സിന്‍ഡിക്കേറ്റി ലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുള്ളത്.പ്രാതിനിധ്യം: സര്‍വകലാശാലാ പരിധിയിലെ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ എന്ന നിലയിലാണ് ഡോ. മാത്യു കുഴല്‍നാടന്‍ ഈ പദവിയിലേക്ക് എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ മുന്‍ സര്‍ക്കാര്‍ നിയമിച്ച സിന്‍ഡിക്കേറ്റ് അംഗങ്ങളെ ഒഴിവാക്കി പുതിയ സിന്‍ഡിക്കേറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്തി ഉത്തരവിറക്കിയത്.

Dr. Mathew Kuzhalnadan MLA has been nominated as a member of the MG University Syndicate.

Share Email
LATEST excelnclexrn
More Articles
Top