pulimoottil

കാലിഫോര്‍ണിയയില്‍ വനം വകുപ്പ് ജീവനക്കാരെ തട്ടിക്കൊണ്ടുപോയ കേസില്‍ അച്ഛനും മകനുമെതിരെ ഫെഡറല്‍ കുറ്റം ചുമത്തി: ഇരുവരും കസ്റ്റഡിയില്‍

കാലിഫോര്‍ണിയയില്‍ വനം വകുപ്പ് ജീവനക്കാരെ തട്ടിക്കൊണ്ടുപോയ കേസില്‍ അച്ഛനും മകനുമെതിരെ ഫെഡറല്‍ കുറ്റം ചുമത്തി: ഇരുവരും കസ്റ്റഡിയില്‍

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ വനവകുപ്പ് ജീവനക്കാരെ തട്ടിക്കൊണ്ടുപോയ കേസില്‍ അച്ഛനും മകനുമെതിരെ ഫെഡറല്‍ കുറ്റം ചുമത്തി. യു.എസ്. ഫോറസ്റ്റ് സര്‍വീസിലെ രണ്ട് വനിതാ ജീവനക്കാരെ തോക്കുചൂണ്ടി 15 മണിക്കൂറോളം ബന്ദികളാക്കിയ സംഭവത്തിലാണ് അച്ഛനും മകനുമെതിരെ ഫെഡറല്‍ കുറ്റം ചുമത്തിയതായി അമേരിക്കന്‍ നീതിന്യായ വകുപ്പ് അറിയിച്ചത്. 49-കാരനായ ജോസഫ് ഹെന്റിക്സണെതിരേയും 23-കാരനായ മകന്‍ ഫീനിക്‌സ് ഹെന്റിക്സണെതിരേയുമാണ് ഫെഡറല്‍ ജീവനക്കാരെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന് നിയമനടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഷാസ്റ്റട്രിനിറ്റി നാഷണല്‍ ഫോറസ്റ്റ് മേഖലയിലെ മണിക്കൂറുകളോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഇരുവരും കീഴടങ്ങിയത്.

സിസ്‌കിയു കൗണ്ടിയിലെ ഗംബൂട്ട് ലേക്ക് ക്യാമ്പ്ഗ്രൗണ്ടിന് സമീപം വ്യാഴാഴ്ച വനപരിശോധന നടത്തുകയായിരുന്ന രണ്ട് വനിതാ വനവകുപ്പ് ജീവനക്കാരെയാണ് ജോസഫ് ഹെന്റിക്സണ്‍ ആക്രമിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.എആര്‍-15 മാതൃകയിലുള്ള അസോള്‍ട്ട് റൈഫിളുമായി എത്തിയ ഇയാള്‍ ജീവനക്കാരുടെ കൈകള്‍ പ്ലാസ്റ്റിക് സിപ്പ് ടൈ ഉപയോഗിച്ച് പിന്നില്‍ ബന്ധിച്ച ശേഷം വനത്തിനുള്ളിലെ ഒറ്റപ്പെട്ട ട്രെയിലറിലേക്ക് കൊണ്ടുപോയെന്നാണ് കേസ്. ബന്ദികളിലൊരാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ജോസഫ് ഹെന്റിക്സണ്‍ നിരവധി ഫോണ്‍കോളുകള്‍ ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു.

ഇയാള്‍ അയച്ച ഒരു ശബ്ദ സന്ദേശത്തില്‍ രണ്ട് ഫോറസ്റ്റ് സര്‍വീസ് ജീവനക്കാരെ ബന്ദികളാക്കി യിട്ടുണ്ടെന്നും ഒരാളുടെ കൈകള്‍ പിന്നില്‍ സിപ്പ് ടൈ ഉപയോഗിച്ച് കെട്ടിയിരിക്കുകയാെന്നും ആരെങ്കിലും ഇടപെട്ടാല്‍ വെടിയുതിര്‍ക്കുമെന്നു ഇയാള്‍ പറഞ്ഞതായി അന്വേഷണ രേഖകളില്‍ പറയുന്നു.ഒരു ഫെഡറല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതായും, വോയ്സ്മെയിലില്‍ ബന്ദികളിലൊരാളുടെ ശബ്ദവും കേള്‍ക്കാമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മണിക്കൂറുകളോളം നീണ്ട ബന്ദി മോചന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ രണ്ട് വനിതാ ജീവനക്കാരെയും സുരക്ഷിതമായി മോചിപ്പിക്കുകയും അച്ഛനും മകനും കീഴടങ്ങുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ഫീനിക്‌സ് ഹെന്റിക്സണ്‍ തട്ടിക്കൊണ്ടുപോകല്‍ കുറ്റകൃത്യത്തില്‍ സഹായിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.തട്ടിക്കൊണ്ടുപോകല്‍ ംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.കുറ്റം തെളിഞ്ഞാല്‍ ഇരുവര്‍ക്കും ജീവപര്യന്തം തടവും 2.5 ലക്ഷം ഡോളര്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Federal charges filed against a father and son in the case involving the kidnapping of forestry workers in California.
Share Email
LATEST excelnclexrn
Top