pulimoottil

വടക്കുകിഴക്കന്‍ അമേരിക്കയില്‍ പ്രളയ മുന്നറിയിപ്പ്: വാഷിംഗ്ടണ്‍ മുതല്‍ ന്യൂയോര്‍ക്ക് സിറ്റി വരെ മിന്നല്‍പ്രളയ സാധ്യത

വടക്കുകിഴക്കന്‍ അമേരിക്കയില്‍ പ്രളയ മുന്നറിയിപ്പ്: വാഷിംഗ്ടണ്‍ മുതല്‍ ന്യൂയോര്‍ക്ക് സിറ്റി വരെ മിന്നല്‍പ്രളയ സാധ്യത

വാഷിംഗ്ടണ്‍: വടക്കുകിഴക്കന്‍ അമേരിക്കയില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ്. വടക്കു കിഴക്കന്‍ മേഖലയിലും മിഡ് അറ്്‌ലാന്റിക് മേഖലയിലും ശനിയാഴ്ച്ച അതിശക്തമായ മഴയില്‍ വലിയ നാശനഷ്ടം സംഭവിച്ചിരുന്നു.ഇതിനു പിന്നാലെ ഈ മേഖലകളില്‍ മിന്നല്‍ പ്രളയത്തിനുള്ള സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.

ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളില്‍ പ്രഖ്യാപിക്കുന്ന അഞ്ച് ഘട്ടങ്ങളുള്ള മുന്നറിയിപ്പ് സംവിധാനത്തില്‍ മൂന്നാംനില (ഘല്‌ലഹ 3 ീള 5) അപകടസാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വടക്കുകിഴക്കന്‍ കെന്റക്കി മുതല്‍ ന്യൂജഴ്സി വരെയാണ് ഈ മുന്നറിയിപ്പ്. പിറ്റ്‌സ്ബര്‍ഗ്, വാഷിങ്ടണ്‍ ഡി.സി., ബാള്‍ട്ടിമോര്‍, ഫിലഡല്‍ഫിയ എന്നീ നഗരങ്ങളും ഇതിന്റെ പരിധിയില്‍ വരുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വാഷിങ്ടണ്‍ ഡി.സി. മുതല്‍ ഫിലഡല്‍ഫിയ, ന്യൂയോര്‍ക്ക് സിറ്റി വരെയുള്ള ഇന്റര്‍‌സ്റ്റേറ്റ് 95 (ക95) ഇടനാഴിയിലുടനീളം മിന്നല്‍പ്രളയ ഭീഷണിയും നിലനില്‍ക്കുന്നു.ഡെലവെയര്‍ മുതല്‍ തെക്കന്‍ ന്യൂയോര്‍ക്ക് വരെ ചൊവ്വാഴ്ച ഫ്‌ളെഡ് വാച്ച് പഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ ഒരു ഇഞ്ചിലധികം മഴ ലഭിക്കാനുള്ള സാധ്യതയുള്ളതിനാല്‍ നഗരപ്രദേശങ്ങളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യത കൂടുതലാണെന്ന് അധികൃതര്‍ അറിയിച്ചു. ഫിലഡല്‍ഫിയയും ന്യൂയോര്‍ക്ക് സിറ്റിയും ഈ മുന്നറിയിപ്പിന്റെ പരിധിയിലാണ്.ഈ ശക്തമായ മഴയും ഇടിമിന്നലും വരും ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവചനം.

Flood warning for the Northeastern US: Risk of flash floods from Washington to New York City.

Share Email
LATEST excelnclexrn
Top