pulimoottil

ഫോമാ കൺവെൻഷൻ 2026: ഹോട്ടൽ റൂമുകൾ മുഴുവൻ ബുക്ക്ഡ് ; ഡേ പാസുകളും വീക്കൻഡ് പാസുകളും ലഭ്യം

ഫോമാ കൺവെൻഷൻ 2026: ഹോട്ടൽ റൂമുകൾ മുഴുവൻ ബുക്ക്ഡ് ; ഡേ പാസുകളും വീക്കൻഡ് പാസുകളും ലഭ്യം

ജീമോൻ റാന്നി ( കൺവെൻഷൻ മീഡിയ കോ-ചെയർ)


ഹൂസ്റ്റൺ: ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ഹൂസ്റ്റണിൽ നടക്കുന്ന ഫോമാ (FOMAA) കൺവെൻഷൻ 2026-നുള്ള ഹോട്ടൽ റൂമുകൾ പൂർണമായും ബുക്ക്ഡ്  ആയതായി ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ഇതിനെ തുടർന്ന് ഹോട്ടൽ താമസം ആവശ്യമില്ലാതെ കൺവെൻഷൻ പരിപാടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന   അംഗങ്ങൾക്കും താൽപര്യമുള്ള ഏതൊരാൾക്കും  പരിമിതമായ എണ്ണം കൺവെൻഷൻ പാസുകൾ ലഭ്യമാക്കിയിട്ടുണ്ട്.

പാസ് നിരക്കുകൾ:

വ്യാഴാഴ്ച ഡേ പാസ് – $100
വെള്ളിയാഴ്ച ഡേ പാസ് – $100
ശനിയാഴ്ച ഡേ പാസ് – $150
സ്റ്റാൻഡേർഡ് വീക്കൻഡ് പാസ് (മൂന്ന് ദിവസം) – $300
വി.ഐ.പി. വീക്കൻഡ് പാസ് (മൂന്ന് ദിവസം) – $500

ഓരോ പാസിലും അനുബന്ധ ദിവസങ്ങളിലെ എല്ലാ കൺവെൻഷൻ പരിപാടികളിലേക്കുള്ള പ്രവേശനവും ഭക്ഷണവും ഉൾപ്പെടുന്നതാണ്.

പാസുകൾ പരിമിതമായ എണ്ണത്തിൽ മാത്രമാണ് ലഭ്യമാകുക. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും വിതരണം.

പാസുകൾ വാങ്ങുന്നതിനോ കൂടുതൽ വിവരങ്ങൾക്കോ ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയോ അതത് റീജിയണൽ വൈസ് പ്രസിഡന്റ് (RVP)-മാരെയോ ബന്ധപ്പെടാവുന്നതാണ്.

ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ഹൂസ്റ്റണിൽ നടക്കുന്ന ഫോമാ കൺവെൻഷൻ 2026-ലേക്ക് എല്ലാ അംഗങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ഹൂസ്റ്റണിലെ ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നുവെന്നും സംഘാടക  സമിതിയുടെ അടുത്ത അവലോകന യോഗം ജൂലൈ 15 നു ബുധനാഴ്ച വൈകുന്നേരം 7 മണിക്ക്  അപ്‌നാ ബസാർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്നും ഫോമാ പ്രസിഡണ്ട് ബേബി മണക്കുന്നേലും കൺവെൻഷൻ ജനറൽ കൺവീനർ ജിജു കുളങ്ങരയും അറിയിച്ചു.

Share Email
LATEST excelnclexrn
Top