വാഷിംഗ്ടണ്‍: ബുധനാഴ്ച്ച ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ആഗോള എണ്ണവില കുത്തനെ ഉയര്‍ന്നു. ബുധനാഴ്ച അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില എടട്ടു ശതമാനം വരെ ഉയര്‍ന്ന് ബാരലിന് 90 ഡോളറിന് മുകളിലെത്തി.
എണ്ണവില കുതിച്ചുയര്‍ന്നതിനു പിന്നാലെ ആഗോള ഓഹരി വിപണികളേയും ഇ്ത് പ്രതികൂലമായി ബാധിച്ചു. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ 1,153 പോയിന്റ് (2.1%) ഇടിഞ്ഞ് 2025 ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. എസ് ആന്‍ഡ് പി 500 സൂചിക 1.5 ശതമാനവും ടെക്നോളജി ഓഹരികള്‍ കൂടുതലുള്ള നാസ്ഡാക്ക് 1.7 ശതമാനവും നഷ്ടത്തിലായി. അതേസമയം, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചു.
ബുധനാഴ്ച രാത്രി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് അമേരിക്ക ശക്തമായ മറുപടി നല്‍കുമെന്ന് ട്രംപ് വ്യക്തമാക്കി. മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ അമേരിക്ക വിജയകരമായി തടഞ്ഞതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുദ്ധസാഹചര്യങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് എണ്ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടാവുന്നത്. . സമാധാന കരാറിന്റെ പ്രാഥമിക സൂചനകള്‍ വന്നപ്പോള്‍ വില കുറഞ്ഞെങ്കിലും വീണ്ടും സംഘര്‍ഷം രൂക്ഷമായതോടെ വില ഉയരാന്‍ തുടങ്ങി.
യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതവും കുറഞ്ഞു. ലോകത്തെ മൊത്തം എണ്ണവിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഈ സമുദ്രമാര്‍ഗത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതോടെ ആഗോള എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലെത്തി. പിന്നീട് അമേരിക്ക ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ വിലയില്‍ നേരിയ ആശ്വാസമുണ്ടായെങ്കിലും വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിച്ചതോടെ എണ്ണവില വീണ്ടും ഉയര്‍ന്നു.
എണ്ണവിലയും ഇന്ധനച്ചെലവും വര്‍ധിച്ചതോടെ അമേരിക്കയിലെ പണപ്പെരുപ്പവും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. നിലവില്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 3.5 ശതമാനമാണ്. പണപ്പെരുപ്പം രണഅടു ശതമാനത്തിലേക്ക് കുറയ്ക്കുമെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത സെപ്റ്റംബര്‍ യോഗത്തില്‍ പലിശനിരക്ക് കാല്‍ ശതമാനം കൂടി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് നിക്ഷേപകരുടെ വിലയിരുത്തല്‍.
Global oil prices surged sharply following Trump’s announcement that he would retaliate against Iran’s attack.
















